കുവൈത്തിൽ സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധനവ് തടഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: കുവൈത്തിൽ സ്വകാര്യ സ്കൂളുകളിലെ ഫീസ് വർധനവ് തടഞ്ഞു. ഇതുമായി ബന്ധപ്പെട്ട മന്ത്രിതല ഉത്തരവ് വീണ്ടും പ്രാബല്യത്തിൽ കൊണ്ടുവന്ന് വിദ്യാഭ്യാസ മന്ത്രി എഞ്ചിനീയർ സയ്യിദ് ജലാൽ അൽ-തബ്തബായി ഉത്തരവിട്ടു. 2018-ലെ 10-ാം നമ്പർ മന്ത്രിതല ഉത്തരവിന്‍റെ നിബന്ധനകൾ തുടരാനാണ് തീരുമാനം. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമേൽ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിക്കൊണ്ടാണ് ഈ നീക്കം. അതനുസരിച്ച് 2025-2026 അധ്യയന വർഷത്തേക്ക് ഭിന്നശേഷിക്കാരായ കുട്ടികൾ പഠിക്കുന്ന സ്വകാര്യ സ്കൂളുകളിലെ ഫീസുമായി ബന്ധപ്പെട്ട് 2020-ലെ 61-ാം നമ്പർ മന്ത്രിതല ഉത്തരവിലെ വ്യവസ്ഥകളും തുടർന്നും നടപ്പാക്കും.

ഈ ഉത്തരവ് ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ ഉചിതമായ പിഴ ചുമത്താൻ വിദ്യാഭ്യാസകാര്യ അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറിക്ക് അധികാരം നൽകിയിട്ടുണ്ട്. കൂടാതെ, ഫീസ് നിയന്ത്രിക്കുന്ന നിയമപരമായ വ്യവസ്ഥകൾ നടപ്പാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനും മന്ത്രി നിർദ്ദേശിച്ചു. രക്ഷിതാക്കളുടെ സാമ്പത്തിക ഭാരം കുറയ്ക്കുന്നതിനും സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ സ്ഥിരത നിലനിർത്തുന്നതിനും വേണ്ടിയാണ് ഈ തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ പ്രക്രിയയിൽ നീതിയും സ്ഥിരതയും ഉറപ്പാക്കാൻ ഫീസ് നിയന്ത്രിക്കുന്നത് അനിവാര്യമാണെന്നും മന്ത്രാലയം വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിപക്ഷ ഉപനേതൃസ്ഥാനം : നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന് സിപിഐ

0
ന്യൂഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട് നിയമസഭയിൽ തൽക്കാലം പ്രത്യേക ബ്ലോക്കായി ഇരിക്കേണ്ടതില്ലെന്ന്...

അനാശാസ്യ കേന്ദ്രത്തിലെത്തുന്ന ഉപഭോക്താവും കുറ്റക്കാരനെന്ന് ഹൈക്കോടതി

0
കൊച്ചി: അനാശാസ്യ കേന്ദ്രങ്ങളിൽ സേവനം തേടിയെത്തുന്നവരെയും നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാനാകില്ലെന്ന് ഹൈക്കോടതി....

ചെയ്ത കുറ്റങ്ങളില്‍ അമേരിക്ക ഖേദിക്കുന്നത് വരെ ആക്രമണം തുടരും : മുന്നറിയിപ്പുമായി ഇറാൻ

0
തെഹ്റാന്‍: അമേരിക്ക നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായി മേഖലയിലെ യുഎസ് സൈനിക താവളങ്ങൾക്ക്...

നെഹ്‌റുട്രോഫി വള്ളം കളി : സമ്മാനത്തുക കൈമാറിയില്ലെന്ന് പരാതി ; ക്ലബ്ബുകൾ പ്രതിഷേധത്തിൽ

0
ആലപ്പുഴ : നെഹ്‌റുട്രോഫി വള്ളംകളി കഴിഞ്ഞ്‌ ഒരാഴ്ച പിന്നിട്ടിട്ടും വിജയികൾക്കു സമ്മാനത്തുകയും...