കുവൈറ്റ് മലങ്കര കത്തോലിക്കാ സഭാ കൂട്ടായ്മയായ കെ.എം.ആർ.എംന് പുതിയ ഭാരവാഹികള്‍

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: ഇരുപത്തിയാറാം വർഷത്തിലേക്ക് പ്രവേശിക്കുന്ന കുവൈറ്റ് മലങ്കര കത്തോലിക്കാ സഭാ കൂട്ടായ്മയായ കെ.എം.ആർ.എം  2020 ലെ പുതിയ  ഭരണസമിതിയെ തെരഞ്ഞെടുത്തു.  ആൽമീയ ഉപദേഷ്ടാവ്‌ ഫാദർ ജോൺ തുണ്ടിയത്തിന്റെ അധ്യക്ഷതയില്‍  കുവൈറ്റ് സിറ്റി ഹോളി ഫാമിലി കത്തിഡ്രൽ വിർജിൻ മേരി ഹാളിൽ വെച്ച് നടന്ന  ജനറൽ ബോഡി യോഗത്തില്‍ പ്രസിഡന്റായി ജോജിമോൻ തോമസിനേയും ജനറൽ സെക്രട്ടറിയായി ജുബിൻ പി മാത്യുവിനേയും ട്രഷറർ ആയി റിജു പി രാജുവിനെയും തെരഞ്ഞെടുത്തു. ഭാരവാഹികള്‍ ഉള്‍പ്പെടെ 17 പേരാണ് ഭരണം നിയന്ത്രിക്കുന്ന സെൻട്രൽ  കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.

അബാസിയ ഏരിയ പ്രസിഡന്റ് ഗീവര്‍ഗീസ് മാത്യു,  അഹ്മദി ഏരിയ പ്രസിഡന്റ്  തോമസ് ജോണ്‍, സാൽമിയ ഏരിയ പ്രസിഡന്റ്  ഗീവര്‍ഗീസ് തോമസ്, കുവൈറ്റ് സിറ്റി ഏരിയ പ്രസിഡന്റ് സാം തോമസ് എന്നിവരെയും  തെരഞ്ഞടുത്തു. കൂടാതെ സെൻട്രൽ കമ്മറ്റി ഉൾപ്പെടുന്ന 99 അംഗ സെൻട്രൽ വർക്കിംഗ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു. ബിനു കെ ജോൺ, ജോർജ് തോമസ് , രാജൻ തോട്ടത്തിൽ എന്നിവർ തെരഞ്ഞെടുപ്പുകൾക്കു നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആറന്മുള ഉതൃട്ടാതി വള്ളംകളി : ഓഗസ്റ്റ് 30 ന് സമ്പൂര്‍ണ മദ്യ നിരോധനം

0
ആറന്മുള : ഓഗസ്റ്റ് 30 ന് നടക്കുന്ന ഉതൃട്ടാതി വള്ളംകളിയോട് അനുബന്ധിച്ച്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഓണം സമൃദ്ധി കർഷക ചന്ത നടന്നു

0
റാന്നി : പഴവങ്ങാടി ഗ്രാമപഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തില്‍ നടന്ന ഓണം...

റാന്നി പഴവങ്ങാടി പഞ്ചായത്തില്‍ ഗ്രാമസഭ സെപ്റ്റംബര്‍ ഒന്നു മുതല്‍ 13 വരെ

0
റാന്നി : പഴവങ്ങാടി ഗ്രാമ പഞ്ചായത്തിന്റെ 2026 - 2027 വാർഷിക...