എല്ലാം ചെയ്‌തത്‌ സൂരജ് ; മന്ത്രിയേക്കാൾ പ്രധാന ചുമതല സെക്രട്ടറിക്കാണെന്നും ഇബ്രാഹിംകുഞ്ഞ്‌

For full experience, Download our mobile application:
Get it on Google Play

കൊച്ചി : പാലാരിവട്ടം പാലം അഴിമതിക്കേസിൽ കുരുക്ക്‌ മുറുകിയതോടെ രക്ഷപ്പെടാൻ വിചിത്രവാദങ്ങളുമായി വി കെ ഇബ്രാഹിംകുഞ്ഞ്‌. എല്ലാത്തിനും ഉത്തരവാദി പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി ഒ സൂരജാണെന്ന്‌ ചോദ്യം ചെയ്യലിൽ അദ്ദേഹം വിജിലൻസിനോട്‌ പറഞ്ഞു.

സർക്കാരിന്റെ നടപടി ചട്ടങ്ങൾ പ്രകാരം മന്ത്രിയേക്കാൾ പ്രധാന ചുമതല സെക്രട്ടറിക്കാണെന്നും അദ്ദേഹം പറഞ്ഞു. ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്‌ വെളിപ്പെടുത്തി ടി ഒ സൂരജ് ഹൈക്കോടതിയിൽ നൽകിയ രേഖ കാട്ടി ചോദിച്ചപ്പോഴായിരുന്നു എല്ലാം ഉദ്യോഗസ്ഥരുടെ തലയിലിട്ടത്‌. കരാർ കമ്പനിക്ക്‌ വഴിവിട്ട്‌ 8.25 കോടി രൂപയാണ്‌ വായ്‌പ അനുവദിച്ചത്‌. ചോദിച്ചപ്പോൾ പണം നൽകരുതെന്ന്‌ ഒരു ഉദ്യോഗസ്ഥനും ഫയലിൽ എഴുതിയില്ല. സെക്രട്ടറിയായിരുന്ന സൂരജാണ്‌ എല്ലാത്തിനും കുഴപ്പക്കാരൻ.

ഒരു ഫയലിലും പണം അനുവദിക്കരുതെന്ന്‌ അദ്ദേഹം എഴുതിയില്ല. സർക്കാരിന്‌ സാമ്പത്തിക നഷ്‌ടമുണ്ടായെന്ന വിജിലൻസ്‌ വാദവും ഇബ്രാഹിംകുഞ്ഞ്‌ നിഷേധിച്ചു. വായ്‌പയ്‌ക്ക്‌ 11.50 മുതൽ 13.50 ശതമാനംവരെ പലിശ ഈടാക്കേണ്ടിടത്ത്‌ ഏഴ്‌ ശതമാനം മാത്രമായിരുന്നു ഈടാക്കിയത്‌. സർക്കാരിന്‌ ലക്ഷങ്ങളുടെ നഷ്‌ടമുണ്ടായെന്ന സിഎജി റിപ്പോർട്ടുകൂടി വിജിലൻസ്‌ പരാമർശിച്ചു. എന്നാൽ റോഡ്‌ ഫണ്ട്‌ ബോർഡ്‌ അഞ്ച്‌ ശതമാനം പലിശയ്‌ക്കെടുത്ത പണമാണ്‌ ഏഴ്‌ ശതമാനം പലിശയ്‌ക്ക്‌ നൽകിയതെന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ വാദം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...