കുവൈത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ മലയാളിയെ തിരിച്ചറിഞ്ഞു

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തില്‍ ഫഹാഹീര്‍ പ്രദേശത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയയാളെ തിരിച്ചറിഞ്ഞു. കോട്ടയം വേളൂര്‍ സ്വദേശി മുഹമ്മദ് അന്‍സാര്‍ ആണ് (47) മരിച്ചത്. ഒരുമാസം മുമ്പാണ് ഇദ്ദേഹത്തെ കാണാതായത്. അന്നുമുതല്‍ സുഹൃത്തുക്കളും സാമൂഹിക പ്രവര്‍ത്തകരും അന്വേഷിച്ചുവരികയായിരുന്നു. ഫഹാഹീലിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലെ ജോലിക്കാരനായിരുന്നു ഇദ്ദേഹം.

മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ ഒഴിഞ്ഞ സ്ഥലത്ത് മുഹമ്മദ്‌ അന്‍സാര്‍ സ്ഥിരമായി ഇരിക്കാറുണ്ടായിരുന്നു എന്ന വിവരത്തിന്റെ  അടിസ്ഥാനത്തിലാണ് ഈ ഭാഗത്ത് കൂടുതല്‍ അന്വേഷണം നടത്തിയത്. ബുധനാഴ്ച കണ്ടെത്തിയ മൃതദേഹം അന്‍സാറിന്റെതാണെന്ന് ഞായറാഴ്ച ഫോറന്‍സിക് പരിശോധനയില്‍ സ്ഥിരീകരിച്ചു. ഭാര്യ ദുബൈയില്‍ നഴ്സ് ആണ്. രണ്ട് മക്കള്‍ നാട്ടിലുണ്ട്. മൃതദേഹം കുവൈത്തല്‍ സംസ്കരിക്കും.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ത്യക്ക് കനത്ത തിരിച്ചടി ; അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ വിരാട് കോഹ്‌ലി കളിക്കില്ല

0
മുംബൈ : അഫ്ഗാനിസ്ഥാനെതിരായ മൂന്ന് മത്സര ഏകദിന പരമ്പരയിൽ ഇന്ത്യൻ സ്റ്റാർ...

വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ രാഷ്ട്രീയ വിവാദം

0
ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്‌യുടെ സുരക്ഷാ ക്രമീകരണങ്ങളെച്ചൊല്ലി സംസ്ഥാനത്ത് പുതിയ...

ആന്റിവെനം ലഭിച്ചില്ല ; മലപ്പുറത്ത് ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ മരിച്ചു

0
മലപ്പുറം : പാമ്പുകടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഏഴു വയസുകാരൻ...

ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ

0
കോഴിക്കോട്: ചികിത്സാപ്പിഴവുണ്ടായെന്ന പരാതിയിൽ വിശദീകരണവുമായി കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർ. കുടുംബത്തിന്റെ...