കുവൈറ്റ് തീപിടുത്തം : സിബിന്‍ ടി എബ്രഹാമിന്‍റെ കുടുംബത്തിന് ധനസഹായം കൈമാറി

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി : കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപിടു ത്തത്തില്‍ മരിച്ച  കീഴ്‌വായ്പൂര് സ്വദേശി സിബിന്‍ ടി.എബ്രഹാമിന്റെ കുടുംബത്തിനുള്ള ധനസഹായം അഡ്വ. മാത്യു ടി തോമസ് എംഎല്‍എ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപ നേരത്തേതന്നെ കുടുംബത്തിന് നല്‍കിയിരുന്നു. നോര്‍ക്ക ധനസഹായമായ ഒന്‍പത് ലക്ഷം രൂപയുടെ ചെക്കാണ് സിബിന്റെ ഭാര്യ അഞ്ജു മോള്‍ മാത്യുവിന് എംഎല്‍എ നല്‍കിയത്. പ്രമുഖ വ്യവസായിയും നോര്‍ക്ക വൈസ് ചെയര്‍മാനുമായ എം.എ. യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ രവി പിള്ള നൽകിയ രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫന്‍ നൽകിയ രണ്ട് ലക്ഷം രൂപയുമാണ് നോര്‍ക്ക മുഖേന ധനസഹായമായി നല്‍കിയത്. സിബിന്റെ പിതാവ് എബ്രഹാം മാത്യു, 10 മാസം പ്രായമായ മകള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. മല്ലപ്പള്ളി തഹസില്‍ദാര്‍ റ്റി. ബിനുരാജ്, കളക്ടറേറ്റ് ഫിനാന്‍സ് ഓഫീസര്‍ കെ.ജി.ബിനു, ഡെപ്യൂട്ടി തഹസില്‍ദാര്‍മാരായ ജെസിമോള്‍ ജേക്കബ്, ഷിബു തോമസ്, മല്ലപ്പള്ളി വില്ലേജ് ഓഫീസര്‍ സുരേഷ് കുമാര്‍ തുടങ്ങിയവര്‍ ഒപ്പമുണ്ടായിരുന്നു. കുവൈറ്റ് അപകടത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ജില്ലയിലെ മറ്റു നാലുപേരുടെ കുടുംബങ്ങള്‍ക്കുള്ള ധനസഹായം ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് മുന്‍പു തന്നെ കൈമാറിയിരുന്നു.

WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവനന്തപുരത്ത് മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം

0
പേട്ട: മന്തിക്ക് രണ്ടാമത് ചോറ് ചോദിച്ചതിന് മർദ്ദനം. തിരുവനന്തപുരം പേട്ടയിലെ കാപ്പിറ്റൽ...

റാന്നിയിലെ വാരിക്കുഴികള്‍ നികത്തി : ഇരുചക്രവാഹന യാത്രക്കാർക്ക് ആശ്വാസം

0
റാന്നി : പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയോരത്ത് അപകട ഭീഷണിയുയർത്തിയിരുന്ന...

കോഴിക്കോട് വടകരയിൽ യുവാക്കള്‍ക്ക് നേരെ സംഘം ചേര്‍ന്ന് മര്‍ദ്ദനം

0
കോഴിക്കോട് : കോഴിക്കോട് വടകര മണിയൂർ പതിയാരക്കര മഞ്ചേരിക്കടവ് പാര്‍ക്കിന് സമീപം...