കുവൈത്ത് സിറ്റി: കുവൈത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കുനയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്. കുവൈത്തില്‍ നിന്നും അമേരിക്ക സൈന്യത്തെ പിന്‍വലിച്ചെന്ന വ്യാജ വാര്‍ത്തയാണ് ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. വ്യാജവാര്‍ത്ത രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് കുവൈത്ത് വിശദീകരണവുമായി രംഗത്തെത്തിയത്. കുനയുടെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതാണെന്നും അമേരിക്കന്‍ സേനയെ കുവൈത്തില്‍ നിന്ന് പിന്‍വലിക്കുമെന്ന വാര്‍ത്ത തെറ്റാണെന്നും കുവൈത്ത് സര്‍ക്കാര്‍ വക്താവ് വ്യക്തമാക്കി.
കുവൈത്തിന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി കുനയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതായി റിപ്പോര്‍ട്ട്
RECENT NEWS
Advertisment