ഓവർടേക്കിങ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത് ട്രാഫിക് വിഭാഗം

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി: ഓവർടേക്കിങ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് മുന്നറിയിപ്പുമായി കുവൈത്ത് ട്രാഫിക് വിഭാഗം. പുതിയ ട്രാഫിക് നിയമങ്ങൾ നടപ്പിലാക്കിയതിന് ശേഷം വാഹനാപകടങ്ങളും നിയമലംഘനങ്ങളും കുറഞ്ഞതായി കുവൈത്ത് ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് അറിയിച്ചു. ഓവർടേക്കിങ് നിയമങ്ങൾ ലംഘിക്കുന്നത് ഒരു സാധാരണ നിയമലംഘനമായി തുടരുന്നുണ്ട്. ഇത് ഗതാഗത തടസ്സങ്ങൾ ഉണ്ടാക്കുകയും റോഡിൽ കൂടുതൽ അപകടങ്ങൾ ഉണ്ടാക്കുകയും ചെയ്യുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു. ആറ് ദിവസത്തിനുള്ളിൽ ഓവർടേക്ക് ചെയ്യൽ, ഗതാഗതം തടസ്സപ്പെടുത്തൽ എന്നിവയുമായി ബന്ധപ്പെട്ട ഏകദേശം 1,300 നിയമലംഘനങ്ങൾ കണ്ടെത്തിയതായി റിപ്പോർട്ട് ചെയ്തു.

ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് നടത്തിയ ഫീൽഡ് പരിശോധനകളിലും ട്രാഫിക് ക്യാമറകളിലൂടെയുള്ള നിരീക്ഷണത്തിലും ഈ അപകടകരമായ പ്രവണത തുടരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഈ നിയമലംഘനങ്ങൾ ഗതാഗത തടസ്സങ്ങൾക്ക് മാത്രമല്ല നിരവധി അപകടങ്ങൾക്കും കാരണമാകുന്നുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ട്രാഫിക് ഡിപ്പാർട്ട്‌മെന്‍റ് മുന്നറിയിപ്പ് നൽകി. റോഡുകളിൽ സുരക്ഷ ഉറപ്പാക്കുന്നതിന്‍റ് ഭാഗമായി ഇത്തരം പരിശോധനകൾ തുടരുമെന്നും അവർ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

0
കോഴിക്കോട്: കോഴിക്കോട് കൊടുവള്ളിയിൽ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച് മർദിച്ച കേസിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഡി ആർ...

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...