എസ്എൻഡിപി യോഗം അധികാരി വർഗ്ഗത്തിന് പിന്നാലെ പോകുന്നെന്ന് ജി സുധാകരൻ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : എസ്എൻഡിപി യോഗം അധികാരി വർഗ്ഗത്തിന് പിന്നാലെ പോകുന്നെന്ന് സിപിഐഎം നേതാവ് ജി സുധാകരൻ. എല്ലാത്തിനും അന്തിമവാക്ക് അധികാരമുള്ളവരാണെന്ന് ധരിക്കരുത്. പ്രസ്ഥാനം വളർത്താൻ നേതൃത്വം ഒന്നും ചെയ്യുന്നില്ലെന്നും ജി സുധാകരൻ പറഞ്ഞു. എല്ലാത്തിനും അന്തിമവാക്ക് അധികാരമുള്ളവരാണെന്ന് ധരിക്കരുത്. അധികാരമുള്ളവരുടെ പുറകേ പോകരുത്, ബഹുമാനിച്ചാൽ മാത്രം മതിയെന്ന് ജി സുധാകരൻ പറഞ്ഞു. ഗുരു സമാധിയുമായി ബന്ധപ്പെട്ട യോഗത്തിലായിരുന്നു ജി സുധാകരന്റെ പരാമർശം.

ആഗോള അയ്യപ്പ സംഗമ വേദിയിൽ മുഖ്യമന്ത്രിയെ പ്രശംസിച്ച് വെള്ളാപ്പള്ളി നടേശൻ പ്രസ്താവന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ എസ്എൻഡിപി നേതൃത്വത്തിനെതിരെ വിമർശനവുമായി ജി സുധാകരൻ രംഗത്തെത്തിയത്. ശ്രീനാരായണ ധർമവുമായി ബന്ധമില്ലാത്തയാളുകളെ എസ്എൻഡിപിയുടെ വേദികളിൽ പ്രസംഗിപ്പിക്കുന്നുവെന്ന് സുധാകരൻ കുറ്റപ്പെടുത്തി. എസ്എൻഡിപി യോഗത്തിന്റെ പരിപാടി പരിശോധിക്കുകയാണെങ്കിൽ ശ്രീനാരായണ ധർമവുമായിട്ട് യാതൊരു തരത്തിലും ജീവിതവുമായി സംഭാവനയും ചെയ്യാത്തയാളുകളെ പിടിച്ച് പ്രസംഗിപ്പിക്കുകയാണ്. പ്രസ്ഥാനം വളർത്താൻ അവർ ഒന്നും ചെയ്യുന്നില്ല. അവർ അധികാര സ്ഥാനത്ത് ഇരിക്കുകയാണെന്ന് ജി സുധാകരൻ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മൂവാറ്റുപുഴയെ പുതിയ ജില്ലയാക്കണമെന്ന ചർച്ച ; മുന്നണി യോഗത്തിൽ എതിർപ്പ് അറിയിക്കാനൊരുങ്ങി കേരള കോൺഗ്രസ്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഒരു പുതിയ ജില്ലയായി മൂവാറ്റുപുഴയെ പരിഗണിക്കുന്നുണ്ടെന്ന്...

ഭാര്യയെ ചാക്കില്‍ കെട്ടി പുഴയില്‍ താഴ്ത്തിയ കേസിലെ പ്രതി ഹുസൈനുമായി പോലീസ് തെളിവെടുപ്പ് നടത്തി

0
മലപ്പുറം: ഉറങ്ങിക്കിടന്ന ഭാര്യ ഫൗസിയയെ വിളിച്ചുണര്‍ത്തി ക്രൂരമായി കൊലപ്പെടുത്തി മൃതദേഹം ചാക്കില്‍...

കൊല്ലത്ത് അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ

0
കൊല്ലം: അപകടത്തിൽപ്പെട്ട മത്സ്യത്തൊഴിലാളികളെ രക്ഷിക്കുന്നതിൽ വീണ്ടും അനാസ്ഥ. കൊല്ലം പൂന്തുറിയിൽ ഇന്നലെ...

ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി മരിച്ച സംഭവത്തിൽ ഇരുമ്പ് പൈപ്പ് കയറ്റിവന്ന വാഹനത്തിന്‍റെ ഡൈവർ...

0
തൃശൂർ: കൂട്ടനെല്ലൂർ റോഡിൽ വാഹനത്തിൽ നിന്ന് ഇരുമ്പുപൈപ്പ് വീണ് ഇരുചക്രവാഹന യാത്രക്കാരി...