കുവൈത്തിലെ പുരാതന മാര്‍ക്കറ്റായ സൂഖ് മുബാറകിയില്‍ തീപിടുത്തം

For full experience, Download our mobile application:
Get it on Google Play

കുവൈത്ത് സിറ്റി : കുവൈത്തിലെ പുരാതന മാര്‍ക്കറ്റായ സൂഖ് മുബാറകിയില്‍ തീപിടുത്തം. മാര്‍ക്കറ്റിലെ 20 കടകളാണ് തീപിടുത്തത്തില്‍ കത്തി നശിച്ചത്. വലിയ നാശനഷ്ടമാണ് ഉണ്ടായത്. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആയുധ മാര്‍ക്കറ്റിന് സമീപത്ത് നിന്നുള്ള കടയ്ക്കാണ് തീപിടിച്ചത്. തുടര്‍ന്ന് മാര്‍ക്കറ്റിന്റെ മറ്റു ഭാഗങ്ങളിലേക്കു അതിവേഗം പടരുകയായിരുന്നു. റമസാന്‍ കച്ചവടാവശ്യാര്‍ഥം വന്‍ തോതില്‍ സാധനങ്ങള്‍ ഇറക്കുമതി ചെയ്ത് സൂക്ഷിച്ചിരുന്നു. ഇത് നഷ്ടം വര്‍ധിപ്പിച്ചു.

വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 8 അഗ്നി ശമന യൂണിറ്റുകളിലെ നൂറോളം ഉദ്യോഗസ്ഥര്‍ മണിക്കൂറുകള്‍ നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. പെര്‍ഫ്യൂം, പെയിന്റ്, തുകല്‍ തുടങ്ങി വേഗത്തില്‍ കത്തിപ്പിടിക്കുന്ന ഉത്പന്നങ്ങളുടെയും ഇലക്‌ട്രിക്കല്‍ ട്രാന്‍സ്‌ഫോര്‍മറുകളുടെയും സാന്നിധ്യം തീ പടര്‍ന്നു പിടിക്കാന്‍ കാരണമായി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കൾ ഉപയോഗിക്കുന്നതായി കണ്ടെത്തൽ ; ഉഡുപ്പി ഭക്ഷ്യസുരക്ഷാ വിഭാഗം

0
ഉഡുപ്പി : വാഴപ്പഴം സംഭരണകേന്ദ്രങ്ങളിൽ രാസവസ്തുക്കളും കൃത്രിമ നിറങ്ങളും ഉപയോഗിക്കുന്നതായി കണ്ടെത്തി...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല

0
തിരുവനന്തപുരം: തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ്...

മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസ് ; ​എം ഗീതാന്ദൻ അടക്കമുള്ള പ്രതികളുടെ...

0
കൊച്ചി: മുത്തങ്ങയിൽ പോലീസ് ഉദ്യോഗസ്ഥനെ വധിക്കാൻ ശ്രമിച്ച കേസിൽ എം ഗീതാന്ദൻ അടക്കമുള്ള...

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു

0
തിരുവനന്തപുരം: തിരുവനന്തപുരം ശ്രീകാര്യത്ത് കെഎസ്ആർടിസി ബസ്സിൽ നിന്ന് വീണ് വിദ്യാർത്ഥിനിക്ക് പരിക്കേറ്റു. കിഴക്കേക്കോട്ടയിലേക്ക്...