മുഖ്യമന്ത്രി മോശമായി സംസാരിക്കുന്നു ; നിർഭയനായി എന്തും പറയുന്ന ആളായിത്തന്നെ രാഷ്ട്രീയത്തിൽ തുടരും : മാത്യു കുഴൽനാടൻ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. പാര്‍ലമെന്റ് മര്യാദകള്‍ പാലിച്ചാലും മുഖ്യമന്ത്രി മോശമായി സംസാരിക്കുന്നുവെന്ന് കുഴൽനാടൻ കുറ്റപ്പെടുത്തി.‌ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്‍റെ മെന്‍ററിനെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അസംബന്ധം എന്നു പറഞ്ഞു. നിർഭയനായി എന്തും പറയുന്ന ആളായിത്തന്നെ രാഷ്ട്രീയത്തിൽ തുടരും. എനിക്ക് ഒളിക്കാനും മറയ്ക്കാനും ഒന്നുമില്ല. ഒത്തുതീര്‍പ്പ് രാഷ്ട്രീയവുമില്ല. ‘എന്തും പറയാമെന്നാണോ’ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിനാണ് കുഴല്‍നാടന്റെ മറുപടി.

കരുനാഗപ്പള്ളി ലഹരി ഇടപാടിൽ അടിയന്തരപ്രമേയ നോട്ടിസ് നൽകി സംസാരിച്ച മാത്യു കുഴൽനാടനെതിരെ മുഖ്യമന്ത്രി ക്ഷുഭിതനാകുകയായിരുന്നു. സിപിഎമ്മിൽ ഒരു വിഭാഗം നേതാക്കൾ ചവിട്ടുപടി കയറുന്നത് ലഹരി മാഫിയ ഉണ്ടാക്കുന്ന പണത്തിന്റെ സ്വാധീനം കൊണ്ടാണെന്നാണ് കുഴൽനാടൻ സഭയിൽ പറഞ്ഞത്. നിയമസഭയെ എന്ത് അസംബന്ധവും വിളിച്ചുപറയാനുള്ള വേദിയാക്കി മാറ്റാനാകില്ലെന്നും ഇങ്ങനെയാണോ സഭയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. എന്തും വിളിച്ചുപറയാൻ പറ്റുന്ന ഒരാളായതുകൊണ്ട് കോൺഗ്രസ് പാർട്ടി കുഴൽനാടനെ ചുമതലപ്പെടുത്തിയതാണോ എന്നു ചോദിച്ച മുഖ്യമന്ത്രി അതിരു ലംഘിക്കരുതെന്നും മുന്നറിയിപ്പു നൽകിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിക്ക് കുഴൽനാടന്റെ മറുപടി.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സെന്‍സസ് : വിവരശേഖരണത്തില്‍ കൃത്യത ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടര്‍

0
പത്തനംതിട്ട : സെന്‍സസിന്‍റെ ഭാഗമായി വീടുകളുടെ വിവരശേഖരണം നടത്തുമ്പോള്‍ കൃത്യത ഉറപ്പാക്കണമെന്ന്...

പ്ലസ് വൺ പരീക്ഷാഫലം വെള്ളിയാഴ്ച

0
തിരുവനന്തപുരം: ഹയർ സെക്കൻഡറി വിദ്യാഭ്യാസ ഡയറക്ടറേറ്റ് പ്ലസ് വൺ പരീക്ഷാ ഫലം...

കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി സ്വാഗതം ചെയ്ത് ഷോൺ...

0
കൊച്ചി: കേരളാ വഖഫ് ബോർഡിന്റെ പ്രവർത്തനം താത്ക്കാലികമായി മരവിപ്പിച്ച ഹൈക്കോടതി നടപടി...

രാജ്യത്ത് കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ രാസവിള വര്‍ധനവ് പിന്‍വലിക്കുക : കോഴഞ്ചേരി പോസ്റ്റ് ഓഫീസിലേക്ക്...

0
കോഴഞ്ചേരി : രാജ്യത്തെ കർഷകരെ കൊള്ളയടിക്കുന്ന തരത്തിൽ കേന്ദ്ര സർക്കാർ വരുത്തിയ...