Monday, June 24, 2024 9:32 pm

കുഴിപ്പുള്ളി രോഗത്തിൽ നിന്ന് വാഴകുലകൾ സംരക്ഷിക്കാൻ സ്വീകരിക്കാം ചില മു​ൻക​രു​ത​ലു​ക​ൾ

For full experience, Download our mobile application:
Get it on Google Play

ക​ൽ​പ​റ്റ: കാ​യ മൂ​പ്പെ​ത്തു​ന്ന​തോ​ടെ വാഴകളിൽ കുഴിപ്പുള്ളി രോഗം വ്യാപകമാവുകയാണ്. വ​യ​നാ​ട​ൻ വാ​ഴ​ക്കു​ല​ക​ൾക്കാണ് കു​ഴി​പ്പു​ള്ളി അ​ല്ലെ​ങ്കി​ല്‍ പി​റ്റി​ങ് രോ​ഗം പിടിപെടുന്നത്. കായകളിൽ ത​വി​ട്ടു​പു​ള്ളി​ക​ള്‍ രൂപപ്പെടുകയും പിന്നീട് അത് കു​ഴി​ക​ളാ​യി മാ​റുകായും വാഴ നശിഞ്ഞുപോവുകയും ചെയ്യുന്നു. വ​യ​നാ​ട​ൻ വാ​ഴ​ക്കു​ല​ക​ൾ​ക്ക് സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും ആ​വ​ശ്യ​ക്കാ​ർ ധാ​രാ​ള​മാ​ണ്. നി​ര​വ​ധി ക​ർ​ഷ​ക​രാ​ണ് വ​യ​നാ​ട്ടി​ൽ ഈ ​കൃ​ഷി ചെ​യ്യു​ന്ന​ത്. ഓ​ണ വി​പ​ണി ല​ക്ഷ്യ​മാ​ക്കി ഒ​രു​ക്കി​യ നേ​ന്ത്ര​വാ​ഴ​ക​ളി​ൽ കു​ല വ​രു​ന്ന സ​മ​യ​മാ​ണി​ത്. എ​ന്നാ​ൽ വാ​ഴ​ക​ളി​ൽ ക​ണ്ടു​വ​രു​ന്ന ക​ർ​ഷ​ക​രെ ഏ​റെ സ​ങ്ക​ട​പ്പെ​ടു​ത്തു​ന്നു. ക​ഴി​ഞ്ഞ കു​റ​ച്ചു വ​ര്‍ഷ​ങ്ങ​ളാ​യി നേ​ന്ത്ര​ക്കു​ല​ക​ളു​ടെ വാ​ണി​ജ്യ സാ​ധ്യ​ത​ക്ക് മ​ങ്ങ​ല്‍ എ​ൽ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന രോ​ഗ​മാ​ണ്. വ​ര്‍ഷകാ​ല​ത്ത് കാ​യ മൂ​പ്പെ​ത്തു​ന്ന​തോ​ടെ​യാ​ണ് രോ​ഗ ല​ക്ഷ​ണ​ങ്ങ​ള്‍ ക​ണ്ടു​വ​രു​ന്ന​ത്. കാ​യ​ക​ളു​ടെ അ​ഗ്ര​ഭാ​ഗ​ത്താ​യി തൊ​ലി​പ്പു​റ​ത്ത് സൂ​ചി​മു​ന​ക​ളു​ടെ വ​ലു​പ്പ​ത്തി​ലു​ള്ള ചെ​റി​യ ത​വി​ട്ടു​പു​ള്ളി​ക​ള്‍ രൂ​പ​പ്പെ​ടും. അ​വ വ​ലു​താ​യി എ​ക​ദേ​ശം 0.5 സെ.​മി വ​ലു​പ്പ​ത്തി​ലു​ള​ള കു​ഴി​ക​ളാ​യി മാ​റും.
ഈ ​കു​ഴി​ക​ള്‍ക്ക് ചു​റ്റും പ​ര്‍പ്പി​ള്‍ നി​റ​ത്തി​ലു​ള​ള വ​ല​യ​ങ്ങ​ള്‍ കാ​ണാം. രോ​ഗം മൂ​ർ​ച്ഛി​ക്കു​ന്ന​ത​നു​സ​രി​ച്ച് ഇ​ത്ത​രം കു​ഴി​ക​ള്‍ പ​ര​സ്പ​രം കൂ​ടി​ച്ചേ​ര്‍ന്ന് വാ​ഴ​പ്പ​ഴ​ത്തി​ന്‍റെ തൊ​ലി കു​മി​ള്‍ബാ​ധ മൂ​ലം ക​രി​ഞ്ഞു​പോ​വു​ക​യും ചെ​യ്യു​ന്നു.

രോ​ഗം അ​ക​ത്തേ​ക്ക് ബാ​ധി​ക്കാ​തെ തൊ​ലി​പ്പു​റ​ത്തു​മാ​ത്രം കാ​ണു​ന്ന​തി​നാ​ല്‍ ഉ​ള്ളി​ലെ കാ​മ്പി​ന് കാ​ര്യ​മാ​യ ദോ​ഷം സം​ഭ​വി​ക്കു​ന്നി​ല്ല. എ​ന്നാ​ൽ, ഇ​ത്ത​രം പു​ള്ളി​ക്കു​ത്തു​ക​ളും അ​വ ഉ​ണ്ടാ​ക്കു​ന്ന ക​രി​ച്ചി​ലു​ക​ളും കു​ല​ക​ളു​ടെ വി​പ​ണി​മൂ​ല്യം ഗ​ണ്യ​മാ​യി കു​റ​ക്കു​ന്നു​ണ്ട്. മൂ​പ്പ് കൂ​ടി​യ​തി​നു​ശേ​ഷ​വും കു​ല തോ​ട്ട​ത്തി​ല്‍ നി​ര്‍ത്തു​ക​യാ​ണെ​ങ്കി​ല്‍ കാ​യീ​ച്ച​യും, പ​ഴ​യീ​ച്ച​യും കാ​യ്ക​ളി​ല്‍ മു​ട്ട ഇ​ടു​ക​യും മു​ട്ട​വി​രി​ഞ്ഞ് ഇ​റ​ങ്ങു​ന്ന പു​ഴു​ക്ക​ള്‍ കാ​മ്പി​നുള്ളി​ല്‍ വ​ള​രു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​രം പു​ഴു​ക്കു​ത്തേ​റ്റ കാ​യ്ക​ളി​ല്‍ തൊ​ലി​പ്പു​റ​മെ ചെ​റി​യ സു​ഷി​ര​ങ്ങ​ളു​ണ്ടാ​കും. ഇ​തോ​ടെ ഈ ​പ​ഴ​ങ്ങ​ള്‍ ഭ​ക്ഷ്യ​യോ​ഗ്യ​മ​ല്ലാ​താ​യി​ത്തീ​രും. രോ​ഗം പ്ര​ധാ​ന​മാ​യും കാ​യ്ക​ളെ​യാ​ണ് ബാ​ധി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ടി​ഷ്യൂ ക​ള്‍ച്ച​ര്‍ വാ​ഴ​തൈ​ക​ള്‍, വാ​ഴ​പ്പോ​ള, ഇ​ല, ഇ​ല​ത്ത​ണ്ട്, കു​ല​ത്ത​ണ്ട് എ​ന്നി​വി​ട​ങ്ങ​ളി​ല്‍നി​ന്ന് രോ​ഗകാ​രി​യാ​യ കു​മി​ളി​ന്‍റെ സാ​ന്നി​ധ്യം തി​രി​ച്ച​റി​ഞ്ഞി​ട്ടു​ണ്ട്. രോ​ഗം ബാ​ധി​ച്ച കാ​യ്ക​ളി​ല്‍നി​ന്ന് കു​മി​ളി​ന്‍റെ വി​ത്തു​ക​ള്‍ വാ​യു​വി​ലേ​ക്ക് വ്യാ​പി​ക്കു​ക​യും അ​ങ്ങ​നെ രോ​ഗം ചു​റ്റു​പാ​ടു​മുള്ള മ​റ്റു​വാ​ഴ​ക​ളി​ലേ​ക്ക് പ​ട​രു​ക​യും ചെ​യ്യും.

കു​ഴി​പ്പു​ള്ളി രോ​ഗ​ത്തി​ന് കാ​ര​ണ​മാ​യ കു​മി​ളി​ന് അ​നു​യോ​ജ്യ​മാ​യ കാ​ലാ​വ​സ്ഥ​യാ​ണ് ജൂ​ണ്‍ മു​ത​ല്‍ സെ​പ്റ്റം​ബ​ര്‍ വ​രെ​യു​ള്ള സ​മ​യം. ഇ​തി​നാ​ല്‍ രോ​ഗം വ​രാ​തി​രി​ക്കാ​നും, വ്യ​പി​ക്കാ​തി​രി​ക്കാ​നു​മു​ള്ള മു​ന്‍ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഡോ. ​വി​മി ലൂ​യി​സ് (പ്ര​ഫ​സ​ര്‍ ആ​ൻ​ഡ് ഹെ​ഡ്, വാ​ഴ ഗ​വേ​ഷ​ണ കേ​ന്ദ്രം ക​ണ്ണാ​റ), അ​ല​ന്‍ സി. ​ആ​ന്‍റ​ണി (ഗ​വേ​ഷ​ണ വി​ദ്യാ​ർ​ഥി, കാ​ര്‍ഷി​ക കോ​ള​ജ്, വെ​ള്ളാ​നി​ക്ക​ര) എ​ന്നി​വ​ർ അ​റി​യി​ച്ചു.
താ​ഴെ​യു​ള്ള നി​ർ​ദേ​ശ​ങ്ങ​ൾ​ പാ​ലി​ച്ചാ​ൽ രോ​ഗം ത​ട​യാം.
1. ഉ​ണ​ങ്ങി​യ ഇ​ല​ക​ള്‍ മു​റി​ച്ചു​മാ​റ്റി തോ​ട്ടം വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കു​ക.
2. പോ​ളി​എ​ത്തി​ലീ​ന്‍ ക​വ​ര്‍ / പ്ലാ​സ്റ്റി​ക് ചാ​ക്ക് ഉ​പ​യോ​ഗി​ച്ച് കു​ല​ക​ള്‍ പൊ​തി​യു​ക.
3. ഉ​ണ​ങ്ങി​യ ഇ​ല​ക​ള്‍ ഉ​പ​യോ​ഗി​ച്ച് കു​ല​ക​ള്‍ പൊ​തി​യ​രു​ത്.
4. കാ​യ്ക​ളി​ലെ രോ​ഗ​ബാ​ധ​ക്ക് രോ​ഗാ​രം​ഭ​ത്തി​ല്‍ ത​ന്നെ സ​മ്പ​ര്‍ക്ക കു​മി​ള്‍ നാ​ശി​നി​ക​ളാ​യ മാ​ങ്കോ​സെ​മ്പ് 5. അ​ല്ലെ​ങ്കി​ല്‍ കോ​പ്പ​ര്‍ ഓ​ക്സി​ക്ലോ​റൈ​ഡ് 3 ഗ്രാം 1 ​ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ എ​ന്ന തോ​തി​ലോ, അ​ന്ത​ര്‍ വ്യാ​പ​ന ശേ​ഷി​യു​ള​ള കു​മി​ള്‍ നാ​ശി​നി​യാ​യ കാ​ര്‍ബെ​ന്‍റാ​സിം 1 ഗ്രാം 1 ​ലി​റ്റ​ര്‍ വെ​ള്ള​ത്തി​ല്‍ എ​ന്ന തോ​തി​ലോ ത​ളി​ച്ചു​കൊ​ടു​ക്കു​ന്ന​തി​ലൂ​ടെ രോ​ഗവ്യാ​പ​നം ത​ട​യാം.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

നവകേരളം കര്‍മപദ്ധതി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടത്തുന്ന ഏകദിനശില്പശാല നാളെ

0
തിരുവനന്തപുരം : നവകേരളം കര്‍മപദ്ധതി ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കി...

പാർട്ടിയിലും സർക്കാരിലും മാറ്റേണ്ടതെല്ലാം മാറ്റും ; സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിൽ എംവി...

0
കണ്ണൂര്‍: ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തോൽവിക്ക് പിന്നാലെ പാര്‍ട്ടി കമ്മിറ്റികളിൽ ഉയരുന്ന അതിരൂക്ഷ...

നികത്തിയ നെൽവയലുകൾ പൂർവസ്ഥിതിയിലാക്കാൻ കർശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ

0
തിരുവനന്തപുരം: നികത്തിയ നെല്‍വയലുകള്‍ പൂര്‍വസ്ഥിതിയിലാക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് റവന്യൂ മന്ത്രി കെ....

മേക്ക് അപ്പ് ചെയ്തുകൊണ്ടിരുന്ന വധുവിനെ മുൻകാമുകൻ വെടിവച്ച് കൊലപ്പെടുത്തി

0
ലഖ്‌നൗ: വധുവിനെ മുൻകാമുകൻ വെടിവച്ച് കൊലപ്പെടുത്തി. മധ്യപ്രദേശിലെ ദതിയ സ്വദേശിനി കാജൽ...