Sunday, July 21, 2024 11:54 am

തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫ് കംഫര്‍ട്ടബിള്‍ ഭൂരിഭക്ഷത്തില്‍ ജയിക്കുമെന്ന് കെ.വി തോമസ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : തൃക്കാക്കരയില്‍ ഇടത് സ്ഥാനാര്‍ഥി ജോ ജോസഫ് കംഫര്‍ട്ടബിള്‍ ഭൂരിഭക്ഷത്തില്‍ ജയിക്കുമെന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട കെ.വി തോമസ്. കോണ്‍ഗ്രസിലെ ആഭ്യന്തരവിഷയങ്ങള്‍ തിരഞ്ഞെടുപ്പിനെ സാരമായി ബാധിച്ചിട്ടുണ്ട്. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെ സമീപനത്തില്‍ പല നേതാക്കളും അതൃപ്തിയിലായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വരുന്നതോടെ കൂടുതല്‍ പേര്‍ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഉമാ തോമസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിയിരുന്നില്ല.

പോളിംഗ് കൂടിയാല്‍ കോണ്‍ഗ്രസിന് അനുകൂലമാണെന്നാണ് നേരത്തെ വിലയിരുത്തപ്പെട്ടിരുന്നത്. ഇന്ന് പോളിംഗിലെ കുറവും കൂടുതലും നോക്കി ആര് വിജയിക്കുമെന്ന പ്രവചനം അത്ര എളുപ്പമല്ല. എല്‍ഡിഎഫ് അതീവശ്രദ്ധയോടെയാണ് തിരഞ്ഞെടുപ്പു പ്രവര്‍ത്തനം നടത്തിയത്. സ്ഥിരം രാഷ്ട്രീയക്കാര്‍ വരുന്നതിന് പകരം പ്രൊഫഷണല്‍ വരട്ടേ എന്നാണ് പലരും ജോ ജോസഫിന് വോട്ടു ചെയ്തശേഷം അഭിപ്രായപ്പെട്ടത്. അവര്‍ക്ക് പലര്‍ക്കും ഡോക്ടറെ അറിയാവുന്നവരാണ്. അത്തരത്തിലൊരു അനുകൂല തരംഗം ഡോ.ജോ യ്ക്കുണ്ട്.

ട്വന്റി 20 യുടെ വോട്ടിന്റെ കാര്യത്തില്‍ അവര്‍ ആദ്യം എടുത്ത സമീപനമല്ല പിന്നീട് എടുത്തത്. ആദ്യം യുഡിഎഫിന് വോട്ട് ചെയ്യുമെന്നാണ് പറഞ്ഞത്. അങ്ങനെ ചെയ്യാവുന്നത് 3,000-5,000 വോട്ടാണ്. പക്ഷെ, പിന്നീട് അത് മാറി. ട്വന്റി 20 യുടെ വോട്ട് എല്‍ഡിഎഫിന് കിട്ടുമെന്നാണ് തന്റെ ധാരണ. എന്‍ഡിഎ ജയിക്കില്ല. അത് വോട്ടര്‍മാര്‍ക്ക് അറിയാം. അതാണ് അവരുടെ നെഗറ്റീവ് പോയിന്റ്. താല്‍ക്കുന്ന സ്ഥാനാര്‍ഥിക്ക് ആരെങ്കിലും വോട്ട് ചെയ്യുമോയെന്നും തോമസ് ചോദിച്ചു.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കണ്ണൂരില്‍ കരിങ്കല്‍ ക്വാറി ഇടിഞ്ഞ് രണ്ട് വീടുകള്‍ തകര്‍ന്നു ; ഒരാള്‍ക്ക് ഗുരുതര പരിക്ക്

0
കൂത്തുപറമ്പ്: കണ്ണൂര്‍ കൂത്തുപറമ്പ് വട്ടിപ്രത്ത് വന്‍ മണ്ണിടിച്ചല്‍. പ്രദേശത്തെ കരിങ്കല്‍ ക്വാറി...

ഉത്സവത്തിനിടയിലെ സംഘർഷക്കേസിൽ സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങുന്നതിനിടെ 25 കാരനെതിരെ കൊലപാതക ശ്രമം

0
തൃശൂർ : കുന്നംകുളം വൈശേരിയിൽ യുവാവിനെ ബൈക്ക് ഇടിച്ചുവീഴ്ത്തി കൊലപ്പെടുത്താൻ ശ്രമം....

ഭാര്യ വീട്ടിലില്ലാത്ത സമയത്ത് മകൾക്ക് പീഡനം ; 40കാരനായ പിതാവ് അറസ്റ്റില്‍

0
കോഴിക്കോട്: പതിനാറുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ പിതാവിനെ പോലീസ് അറസ്റ്റ്...

മുഖം കഞ്ഞിവെള്ളം കൊണ്ട് കഴുകി നോക്കൂ…; ഗുണങ്ങൾ അറിയാം…

0
ചോറ് കുതിർത്ത് പാകം ചെയ്‌താൽ അവശേഷിക്കുന്ന കഞ്ഞി വെള്ളം കുടിക്കാന്‍ മാത്രമല്ല,...