പൊന്നാപുരം കോട്ടയെന്ന് യുഡിഎഫ് പറയുന്നത് കള്ളവോട്ടിന്റെ പിന്‍ബലത്തില്‍ ; പരാതി നല്‍കിയിരുന്നെന്ന് പി.രാജീവ്

For full experience, Download our mobile application:
Get it on Google Play

തൃക്കാക്കര : തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് വിജയമുറപ്പെന്ന് മന്ത്രി പി.രാജീവ്. എല്ലാ ഘടകങ്ങളും ഇടതുമുന്നണിക്ക് അനുകൂലമാണെന്ന് മന്ത്രി പറഞ്ഞു. യുഡിഎഫ് നേതാക്കളുടെ അവകാശ വാദങ്ങള്‍ക്ക് തെരഞ്ഞെടുപ്പ് ഫലം വരുന്നത് വരെ മാത്രമേ ആയുസുള്ളൂവെന്നും മന്ത്രി പി.രാജീവ് പറഞ്ഞു. തൃക്കാക്കരയില്‍ കള്ളവോട്ട് ചെയ്ത് വരുന്നത് യുഡിഎഫ് ആണെന്നാണ് മന്ത്രി ആരോപിക്കുന്നത്. കള്ളവോട്ടിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി സമര്‍പ്പിച്ച ഏക രാഷ്ട്രീയ പാര്‍ട്ടി സിപിഐ എം ആണ്. തൃക്കാക്കര യുഡിഎഫിന്റെ പൊന്നാപുരം കോട്ടയാണെന്ന് പറയുന്നത് ഏഴായിരത്തിലധികം കള്ളവോട്ടുകളുടെ പിന്‍ബലത്തിലാണ്. തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നയുടന്‍ തന്നെ ക്രമനമ്പറടക്കം കൃത്യമായി നല്‍കി തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി സമര്‍പ്പിച്ചിരുന്നെന്നും പി.രാജീവ് പറഞ്ഞു.

സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം തൃക്കാക്കരയിലെ ജനങ്ങള്‍ അണിചേരുമെന്ന ഉറച്ച വിശ്വാസം ഞങ്ങള്‍ക്കുണ്ട്. ഞങ്ങളുടെ വോട്ടുകളെല്ലാം കൃത്യമായി പോള്‍ ചെയ്തുവെന്ന് ഉറപ്പിക്കാന്‍ സാധിച്ചിട്ടുണ്ട്. മന്ത്രി പി.രാജീവ് പറഞ്ഞു. തൃക്കാക്കരയില്‍ 68.64 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. മൂന്ന് മുന്നണികളും വലിയ പ്രതീക്ഷയിലാണ്. സിപിഐ എം വ്യാപകമായി കള്ളവോട്ട് ചെയ്യുന്നുവെന്ന ആരോപണമാണ് യുഡിഎഫും എന്‍ഡിഎയും ഉയര്‍ത്തുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...