കൊല്ലം : താന്‍ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ കെ-റെയില്‍ പദ്ധതി നടപ്പാക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രഫ.കെ.വി തോമസ്. മഹാത്മാഗാന്ധി പീസ് ഫൗണ്ടേഷന്‍ കൊല്ലത്ത് സംഘടിപ്പിച്ച ഗാന്ധിജിയുടെ 75-ാം രക്തസാക്ഷിത്വാചരണ പരിപാടിയുടെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വികസനം ജനങ്ങള്‍ക്കുവേണ്ടിയാണെന്നും അതിനായി എതിര്‍പ്പുകള്‍ മാറ്റിവെച്ച് എല്ലാവരും കൈകോര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് തര്‍ക്കങ്ങള്‍ പറഞ്ഞുതീര്‍ക്കുകയാണ് വേണ്ടത്. അവിടെയാണ് മഹാത്മജി തെളിച്ച വെളിച്ചം കൂടുതല്‍ പ്രകാശിതമാകുന്നതെന്ന് കെ.വി തോമസ് കൂട്ടിച്ചേര്‍ത്തു. പരിപാടി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്തു.
താന്‍ മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ കെ – റെയില്‍ പദ്ധതി നടപ്പാക്കുമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് പ്രഫ.കെ.വി. തോമസ്
RECENT NEWS
Advertisment