തനിക്ക് ഒറ്റ വാക്കേയുള്ളൂ… സെമിനാറില്‍ പങ്കെടുത്ത ശേഷം ആദ്യ പ്രതികരണവുമായി പ്രഫ.കെ.വി തോമസ്

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : സി.പി.എം സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുത്ത ശേഷം ആദ്യ പ്രതികരണവുമായി പ്രഫ.കെ.വി തോമസ്. തനിക്ക് ഒറ്റ വാക്കേയുള്ളൂവെന്നും അച്ചടക്ക നടപടി നേരിടാന്‍ തയാറായിട്ടില്ലെന്നും കെ.വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ കടുത്ത പ്രയോഗങ്ങളാണ് മാഷിനെതിരെ നടത്തുന്നതെന്ന് മാധ്യമപ്രവര്‍ത്തകര്‍ വിവരിച്ചപ്പോള്‍ താന്‍ എത്ര ശക്തനാണെന്ന് മനസിലായില്ലേ എന്ന് കെ.വി തോമസ് പ്രതികരിച്ചു. അച്ചടക്ക നടപടി സംബന്ധിച്ച്‌ ഇന്ന് തീരുമാനമുണ്ടാകുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് താനല്ല അക്കാര്യം തീരുമാനിക്കുന്നതെന്ന് കെ.വി തോമസ് മറുപടി നല്‍കി.

അച്ചടക്ക നടപടി സംബന്ധിച്ച വിവരം അറിയാന്‍ മാധ്യമങ്ങള്‍ തയാറായിട്ടുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ലെന്നും തോമസ് വ്യക്തമാക്കി. ഓശാന ഞായര്‍ ദിനത്തില്‍ കുര്‍ബാനയില്‍ പങ്കെടുക്കാന്‍ കണ്ണൂര്‍ ഹോളിട്രിനിറ്റി കത്തീഡ്രല്‍ പള്ളിയില്‍ എത്തിയപ്പോഴാണ് കെ.വി തോമസ് മാധ്യമങ്ങളോട് പ്രതികരിച്ചത്. കുര്‍ബാനക്ക് മുമ്പ് കണ്ണൂര്‍ രൂപത ബിഷപ്പ് ഡോ.അലക്സ് വടക്കുത്തറയുമായി തോമസ് കൂടിക്കാഴ്ച നടത്തിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...

സുൽത്താൻ ബത്തേരിയെ ‘ഗണപതിവട്ടം’ എന്ന് പുനർനാമകരണം ചെയ്യണം : ആവശ്യവുമായി ഹിന്ദു ഐക്യവേദി

0
വയനാട്: സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്നാക്കാണമെന്ന ആവശ്യവുമായി ഹിന്ദു ഐക്യ...

ഇഎംഎസ് ചിത്രത്തിന് മുന്നിൽ തുണികെട്ടി മറച്ച സംഭവം വിവാദത്തിൽ; കൊഴിഞ്ഞാമ്പാറ പഞ്ചായത്ത് ഭരണസമിതിക്കെതിരെ പ്രതിഷേധം...

0
പാലക്കാട്: കൊഴിഞ്ഞാമ്പാറ പഞ്ചായത്തിന്റെ കര്‍ഷക ദിനത്തില്‍ ഇഎംഎസിനോട് അനാദരവെന്ന് പരാതി. ചിറ്റൂര്‍...