ജി.എസ്.ടി ഓഫീസുകളിലേക്ക് വ്യാപാരികളുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും വ്യാഴാഴ്ച

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജി.എസ്.ടി ഉദ്യോഗസ്ഥരുടെ വ്യാപാരി പീഡനത്തിനെതിരെ  കേരളാ വ്യാപാരി വ്യവസായി ഏകോപനസമിതി സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം പത്തനംതിട്ട ജില്ലാക്കമ്മിറ്റിയുടെ നേത്രുത്വത്തില്‍ ജി.എസ്.ടി ഓഫീസുകളിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തുന്നു. വ്യാഴാഴ്ച രാവിലെ 10 മണിക്ക് പത്തനംതിട്ട ജി.എസ്.ടി ഓഫീസിനു മുമ്പില്‍ നടക്കുന്ന ധര്‍ണ്ണ ജില്ലാ പ്രസിഡന്റ് ഏ.ജെ ഷാജഹാന്‍ ഉദ്ഘാടനം ചെയ്യും.

കേരളത്തില്‍  വ്യാപാരികള്‍ക്കും വ്യവസായികള്‍ക്കും സൗഹൃദ അന്തരീക്ഷമാണെന്ന് കൂടെക്കൂടെ കൊട്ടിഘോഷിക്കുകയാണ് സര്‍ക്കാര്‍. സര്‍ക്കാരിന്റെ വാക്ക് കേട്ട് കേരളത്തില്‍ വ്യാപാരമോ വ്യവസായമോ തുടങ്ങിയാല്‍ അയാളെ പൂട്ടിക്കെട്ടിക്കുവാന്‍ കാത്തിരിക്കുകയാണ് ഉദ്യോഗസ്ഥര്‍. കാടന്‍ നിയമങ്ങളും ഭീഷണികളും നേരിട്ടുകൊണ്ട് കേരളത്തില്‍ ഒരു വ്യവസായിയും തുടരില്ല. വ്യാപാരികളെ കറവപ്പശുവായി കാണുന്ന സര്‍ക്കാര്‍ നിലപാട് മാറ്റിയേ മതിയാകൂ. മേലുദ്യോഗസ്ഥന്‍ നല്‍കിയ ക്വോട്ട തികക്കാന്‍ കടകളില്‍ കയറി നിരങ്ങുകയാണ് ജി.എസ്.ടി ഉദ്യോഗസ്ഥര്‍. കുറ്റമില്ലെങ്കിലും ഏതുവിധേനയും വ്യാപാരിയെ കുടുക്കണം എന്ന ലക്ഷ്യത്തോടുകൂടിയാണ് ഉദ്യോഗസ്ഥരുടെ കട പരിശോധന.

പരിശോധനക്ക് മുമ്പ് കടകളില്‍ കയറി എന്തെങ്കിലും സാധനം വാങ്ങുകയും ബില്ല് വാങ്ങാതെ തിരക്ക് അഭിനയിച്ച് പുറത്തേക്ക് പോവുകയും ചെയ്തിട്ട് വ്യാപാരി ബില്ല് നല്‍കിയില്ല എന്ന് പറഞ്ഞ് 20000 രൂപ ഫൈന്‍ ഇടാക്കുന്ന നാടകമാണ് ഇപ്പോള്‍ കേരളത്തില്‍ അരങ്ങേറുന്നത്. നേരും നെറിയുമില്ലാത്ത ഈ നടപടിക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുമ്പോട്ടുപോകുമെന്ന് ജില്ലാ പ്രസിഡന്റ് ഏ.ജെ ഷാജഹാന്‍, ജനറല്‍ സെക്രട്ടറി  കെ.ഇ മാത്യു, ട്രഷറര്‍ കൂടല്‍ ശ്രീകുമാര്‍ എന്നിവര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് മഴ ശക്തമാകും; മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ഈ മാസം...

കൊച്ചി – ദുബായ് കപ്പൽ പ്രവാസികൾക്ക് ഗുണം , 200കിലോ ലഗേജ് ഫ്രീ

0
തിരുവനന്തപുരം: കേരളത്തെ തുറമുഖ നഗരമാക്കുന്ന 'മിഷൻ സമുദ്രയ്ക്ക് തുടക്കം. കേരളത്തിലെ...

അടുക്കളകളിൽ പാറ്റയും ഈച്ചയും ; മുംബൈയിൽ മക്ഡൊണാൾഡ് അടക്കമുള്ള ഔട്ട്ലെറ്റുകൾക്ക് നേരെ നടപടി

0
മുംബൈ: അപ്രതീക്ഷിത പരിശോധനകള്‍ക്ക് പിന്നാലെ മുംബൈയിലെ പ്രമുഖ ഭക്ഷണ സ്ഥാപനങ്ങളുടെ ഫുഡ്...

രാജ്യസ്നേഹം കടമയായി ഏറ്റെടുക്കണം : കെ.റ്റി മുഹമ്മദ്കുട്ടി ഹസ്രത്ത്

0
തിരുവനന്തപുരം: ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമയുടെ കീഴിലുള്ള വർക്കല ജാമിഅഃ മന്നാനിയ്യാ...