വ്യാപാരികൾക്ക് പുനരധിവാസമോ നഷ്ടപരിഹാരമോ നൽകണം : വ്യാപാരി വ്യവസായി ഏകോപന സമിതി

For full experience, Download our mobile application:
Get it on Google Play

കല്ലമ്പലം : ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് കല്ലമ്പലത്ത് കുടിയൊഴിപ്പിക്കപ്പെടുന്ന വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും പുനരധിവാസമോ നഷ്ടപരിഹാരമോ നല്‍കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കല്ലമ്പലം യൂണിറ്റ് ആവശ്യപ്പെട്ടു. വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. വര്‍ക്കിംഗ് പ്രസിഡന്റ് മദീന ഹമീദ് അദ്ധ്യക്ഷത വഹിച്ചു. ചിറയിന്‍കീഴ് മേഖലാ പ്രസിഡന്റ് ജോഷി ബാസു മുഖ്യ പ്രഭാഷണം നടത്തി.

യൂണിറ്റ് അംഗങ്ങളില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട രഹ്ന നസീര്‍, ഉല്ലാസ് കുമാര്‍, നഹാസ്, സജീര്‍ രാജകുമാരി, പി.മണിലാല്‍ എന്നിവരെയും വിരമിച്ച ചുമട്ടു തൊഴിലാളികളെയും
ചടങ്ങില്‍ ആദരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വൈ.വിജയന്‍ ഭരണ സമിതി തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. ജില്ലാ മേഖലാ ഭാരവാഹികളായ കെ. രാജേന്ദ്രന്‍ നായര്‍, ടി.നാഗേഷ്, ഡി.എസ്.ദിലീപ്, പൂജാഇക്ബാല്‍, കമറുദ്ദീന്‍, സുലൈമാന്‍, രാജദേവന്‍, ബൈജുചന്ദ്രന്‍ , ഷാജു, ചന്ദ്രമതി ഷാജഹാന്‍ എന്നിവര്‍ സംസാരിച്ചു. യൂണിറ്റ് ജനറല്‍ സെക്രട്ടറി യു.എന്‍. ശ്രീകണ്ഠന്‍ സ്വാഗതവും ട്രഷറര്‍ വി.രാജീവ് നന്ദിയും പറഞ്ഞു.

കല്ലമ്പലം യൂണിറ്റിന്റെ പുതിയ ഭാരവാഹികളായി: ബി.മുഹമ്മദ് റാഫി (പ്രസിഡന്റ്), എന്‍.സുരേഷ് കുമാര്‍ (ജനറല്‍ സെക്രട്ടറി),വി.രാജീവ് (ട്രഷറര്‍), എസ്.ഷെര്‍ഷാദ്, ആര്‍.സതീഷ്‌, ഇ.ഷാജഹാന്‍, എ.നഹാസ്, എം.നസീര്‍ (വൈസ് പ്രസിഡന്റുമാര്‍), എം.എ.ഹമീദ്, യു.എന്‍.ശ്രീകണ്ഠന്‍ (രക്ഷാധികാരികള്‍) എന്നിവരെയും കൂടാതെ 39 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളെയും തെരഞ്ഞെടുത്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...