മന്ത്രി സജി ചെറിയാനും സിപിഎം നേതാക്കളും വീടുകളിൽ കയറി ഭീഷണിപ്പെടുത്തുന്നു : ആരോപണവുമായി സമരസമിതി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : മന്ത്രി സജി ചെറിയാനും സിപിഎം നേതാക്കളും വീടുകളില്‍ കയറി ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി സില്‍വര്‍ ലൈന്‍ സമരസമിതി നേതാവ് സിന്ധു ജെയിംസ് രംഗത്ത്. ഒരാളെ പോലും സമരത്തില്‍ നിന്ന് മാറ്റാന്‍ സജി ചെറിയാന് കഴിഞ്ഞിട്ടില്ലെന്നും പകരം വീട് ഉറപ്പാക്കിയാല്‍ മാത്രമെ തങ്ങള്‍ സമരത്തില്‍ നിന്ന് പിന്മാറുവെന്നും സിന്ധു ജെയിംസ് പറഞ്ഞു.

‘രാവിലെ ചെങ്ങന്നൂരിലെത്തിയ മന്ത്രിയും സ്ഥലത്തെ സിപിഎം നേതാക്കളും വീടുകളിലെത്തിയാണ് ഭീഷണിയുടെ സ്വരത്തില്‍ സമരത്തില്‍ നിന്നും പിന്മാറാന്‍ പറഞ്ഞത്. നിങ്ങള്‍ക്കൊക്കെ എന്തിന്റെ പ്രശ്നമാണ്, എന്ത് കാര്യത്തിനാണ് ഇതിന് ഇറങ്ങിപ്പോകുന്നത്. ഇതൊക്കെ വലിയ ഓഫറും പാക്കേജും കിട്ടുന്ന പദ്ധതിയാണ്. നിങ്ങള്‍ക്ക് കോടികള്‍ കിട്ടും. വേറെ എവിടെയെങ്കിലും സ്വസ്ഥമായി ജീവിച്ചുകൂടെ. നാട് മുഴുവന്‍ ഇളക്കി എന്തിനാണ് സമരം ചെയ്യുന്നത്. കെ റെയില്‍ ഒരു വികസനമല്ലേ? ഇങ്ങനെയുള്ള ഭീഷണിയാണ് മന്ത്രിയുടെയും മറ്റ് നേതാക്കന്മാരുടേയും ഭാ​ഗത്ത് നിന്നുണ്ടായത്,’ സിന്ധു ജെയിംസ് വ്യക്തമാക്കി.

കെ റെയില്‍ പദ്ധതിയില്‍പ്പെട്ട് ഭൂമി നഷ്ടപ്പെടുന്ന ചെങ്ങന്നൂരിലെ വീടുകളില്‍ കയറി നഷ്ടപരിഹാരം നല്‍കുമെന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പിഴുത് മാറ്റിയ കെ റെയില്‍ കല്ലുകള്‍ നാട്ടുകാര്‍ പുനഃസ്ഥാപിക്കുമെന്ന തരത്തില്‍ വാര്‍ത്തകളും പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് സമരസമിതിയുടെ ഭാഗത്തു നിന്നും മന്ത്രിക്കെതിരെ ആരോപണം ഉണ്ടായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...