പത്തനംതിട്ട : വ്യാപാരികളെ ഷോക്കടിപ്പിക്കുന്ന വൈദ്യുതി ബില്ലിനെതിരെ കേരള വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ നേതൃത്വത്തില്‍ നാളെ കേരളത്തിലെ വൈദ്യുതി ഓഫീസുകള്‍ക്ക് മുമ്പില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നു. പത്തനംതിട്ട മുൻസിപ്പൽ യൂണിറ്റിന്റെ നേതൃത്വത്തില്‍ രാവിലെ 10 മണിക്ക് വ്യാപാരഭവനില്‍ നിന്നും പ്രതിഷേധ മാര്‍ച്ച് ആരംഭിക്കും. കെ.എസ്.ഇ.ബി ഓഫീസിനു മുമ്പില്‍ നടക്കുന്ന ധര്‍ണ്ണ സമരം ഏകോപന സമിതി ജില്ലാ പ്രസിഡന്റ് എ .ജെ ഷാജഹാന്‍ ഉദ്ഘാടനം ചെയ്യും.