ലാബിലെ ടെസ്റ്റ് റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു – പലതും തട്ടിക്കൂട്ട് റിപ്പോര്‍ട്ടുകള്‍ : രോഗചികില്‍സക്ക് മുമ്പ് ഒരേ സമയം കുറഞ്ഞത്‌ മൂന്നു ലാബുകളിലെങ്കിലും പരിശോധന നടത്തണം

For full experience, Download our mobile application:
Get it on Google Play

ഒരേ സമയം കുറഞ്ഞത്‌ മൂന്നു ലാബുകളിലെങ്കിലും പരിശോധന നടത്തണം

പത്തനംതിട്ട: ലാബിലെ ടെസ്റ്റ് റിപ്പോര്‍ട്ടുകളുടെ വിശ്വാസ്യത നഷ്ടപ്പെടുന്നു. പലതും തട്ടിക്കൂട്ട് റിപ്പോര്‍ട്ടുകളെന്ന് സൂചന. രോഗം കണ്ടുപിടിക്കുന്നതിനും ശരിയായ ചികിത്സ നല്‍കുന്നതിനും കുറ്റമറ്റ രീതിയിലുള്ള ടെസ്റ്റ് റിപ്പോര്‍ട്ടുകള്‍ അനിവാര്യമാണ്. എന്നാല്‍ ഒട്ടുമിക്ക ലാബുകളും നല്‍കുന്നത് ശരിയായ പരിശോധനാഫലമല്ലെന്നത് ഞെട്ടല്‍ ഉളവാക്കുന്ന കാര്യമാണ്. ടെസ്റ്റ് റിസല്‍ട്ടുകള്‍ മാറുന്നതോടെ രോഗമില്ലാത്തവരും ചികിത്സക്ക് വിധേയമാകുന്നു. അനാവശ്യമായി ഉയര്‍ന്ന ഡോസിലുള്ള മരുന്ന് കഴിക്കെണ്ടാതായും വരുന്നു. ഷുഗര്‍ ഇല്ലാത്തവര്‍ക്ക് കൂടിയ അളവില്‍ ഷുഗറും തൈറോയിഡ് ഇല്ലാത്തവര്‍ക്ക് തൈറോയിഡും കൂടിയ ബ്ലഡ് പ്രഷറും കുറഞ്ഞ ബ്ലഡ് പ്രഷറുമൊക്കെ പല ലാബിന്റെയും റിസള്‍ട്ടില്‍ കാണാം.

തങ്ങള്‍ നല്‍കുന്ന പരിശോധനാ റിപ്പോര്‍ട്ടുകള്‍ കുറ്റമറ്റതാണെന്ന് എല്ലാവരും പറയുന്നുണ്ട്. എന്നാല്‍ പല ലാബുകളില്‍നിന്നും നല്‍കുന്ന ടെസ്റ്റ്‌ റിപ്പോര്‍ട്ടുകള്‍ ശരിയായ പരിശോധനയുടെ അടിസ്ഥാനത്തില്‍ അല്ലെന്ന് അനുഭവസ്ഥര്‍ പറയുന്നു. ഇതിന്റെ സത്യാവസ്ഥ മനസ്സിലാക്കണമെങ്കില്‍ ഒരേ ദിവസം തന്നെ കുറഞ്ഞത്‌ മൂന്നു ലാബുകളിലെങ്കിലും പരിശോധന നടത്തണം. ഈ റിപ്പോര്‍ട്ടുകള്‍ താരതമ്യപഠനം നടത്തിയതിനുശേഷം മാത്രമേ ചികിത്സക്ക് തുനിയാവൂ എന്നാണ് ഈ രംഗത്തെ പ്രഗല്‍ഭരുടെ ഉപദേശം. ലാബുകളില്‍ ഗുണനിലവാരം ഉറപ്പാക്കുന്ന ഒരു നടപടിയും നിലവില്‍ സര്‍ക്കാര്‍ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. ലാബുകള്‍ തമ്മിലുള്ള അനാരോഗ്യകരമായ കിടമല്‍സരവും തട്ടിക്കൂട്ട് റിപ്പോര്‍ട്ടുകള്‍ക്ക് കാരണമാകുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...