ലേബർ കോഡുകൾ തൊഴിലാളി വിരുദ്ധം ; കെ.സതീഷ്

For full experience, Download our mobile application:
Get it on Google Play

​റാന്നി : കേന്ദ്ര സർക്കാർ നടപ്പിലാക്കുവാന്‍ ഒരുങ്ങുന്ന പുതിയ ലേബർ കോഡുകൾ തൊഴിലാളികളുടെ കാലങ്ങളായുള്ള അവകാശങ്ങളെ നിഷേധിക്കുന്നതാണെന്ന് എ.ഐ.റ്റി.യു.സി സംസ്ഥാന കമ്മറ്റിയംഗം കെ.സതീഷ് പറഞ്ഞു. സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തിൽ റാന്നി ഇട്ടിയപ്പാറയിൽ സംഘടിപ്പിച്ച മെയ്ദിന റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൊഴിൽ നിയമങ്ങൾ പരിഷ്കരിക്കുക എന്ന പേരിൽ കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് സർക്കാർ നിലകൊള്ളുന്നത്. എട്ടു മണിക്കൂർ ജോലി എന്നത് അട്ടിമറിക്കപ്പെടുകയാണെന്നും ഈ വെല്ലുവിളികളെ നേരിടാൻ തൊഴിലാളികൾ രാഷ്ട്രീയ ഭേദമന്യേ കൂടുതൽ ഐക്യത്തോടെ പ്രവർത്തിക്കേണ്ട കാലഘട്ടമാണിതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.

സി.ഐ.റ്റി.യു റാന്നി ഏരിയ സെക്രട്ടറി കെ.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സി.പി.എം ജില്ലാ കമ്മറ്റിയംഗം റോഷന്‍ റോയി മാത്യു, ഏരിയ സെക്രട്ടറി കെ.പി സുഭാഷ് കുമാര്‍, എ.ഐ.റ്റി.യു.സി മണ്ഡലം സെക്രട്ടറി എം.വി പ്രസന്നകുമാര്‍, എസ്.ആര്‍ സന്തോഷ് കുമാര്‍, നിസാംകുട്ടി, റ്റി.പി അനില്‍കുമാര്‍, വി.കെ സണ്ണി, വി.റ്റി ലാലച്ചന്‍, ജോര്‍ജ് മാത്യു, പ്രസാദ് എന്‍.ഭാസ്ക്കരന്‍ എന്നിവര്‍ പ്രസംഗിച്ചു. മിനര്‍വ്വാ ജംങ്ഷനില്‍ നിന്നും ആരംഭിച്ച പ്രകടനത്തിന് മോനായി പുന്നൂസ്, ആര്‍ സുരേഷ്, ദീപ്തി, ജോളി മധു, വിപിന്‍ പി.പൊന്നപ്പന്‍, വത്സകുമാര്‍, മധു റാന്നി, കെ.ആര്‍ രഞ്ജു, ജിതിന്‍രാജ്, സി.ആര്‍ മനോജ്, എന്‍.പി സോമൻ, രാജേന്ദ്രൻ എന്നിവര്‍ നേതൃത്വം നല്‍കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡി കേസ് പ്രതികളുടെ ഓണാഘോഷം ; വീഴ്ച വരുത്തിയ 6 പൊലീസുകാരെ എആർ ക്യാമ്പിലേക്ക്...

0
തിരുവനന്തപുരം : മ്യൂസിയം പോലീസ് സ്റ്റേഷന് മുന്നിലെ ഇ ഡി കേസ്...

ആശുപത്രിയിലെ വെന്റിലേറ്റർ പൊട്ടിത്തെറിച്ച് തീപിടിത്തം ; മൂന്ന് നവജാത ശിശുക്കൾക്ക് ദാരുണാന്ത്യം

0
അമരാവതി : മഹാരാഷ്ട്രയിലെ അമരാവതിയിലെ സർക്കാർ ആശുപത്രിയിൽ തീപിടിത്തത്തെ തുടർന്ന് മൂന്ന്...

സിംഗിൾസ് വിജയികൾക്ക് 52 കോടി രൂപ സമ്മാനം ; യു.എസ് ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ...

0
ന്യൂയോർക്ക് : യു.എസ്. ഓപ്പൺ ടെന്നീസിലെ സമ്മാനത്തുകയിൽ വൻ വർധന. മൊത്തം...

ഓണപ്പൂജകൾക്കായി ശബരിമല നട ഇന്ന് വൈകിട്ട് തുറക്കും

0
ശബരിമല : ഓണം പൂജകൾക്കായി ശബരിമല ധർമശാസ്താക്ഷേത്ര നട തിങ്കളാഴ്ച വൈകീട്ട്...