നട അടച്ച സമയത്തെ ശബരിമലയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ വ്‌ളോഗര്‍ക്കെതിരെ കേസ്

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ന​ട അ​ട​ച്ചി​രു​ന്ന സ​മ​യ​ത്തെ വി​ഡി​യോ ചി​ത്രീ​ക​രി​ച്ച് സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാ​ള്‍​ക്കെ​തി​രെ പമ്പ പോലീസ് കേ​സെ​ടു​ത്തു. പ​തി​വാ​യി ശബരിമല​യി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ​ക​ള്‍ എ​ടു​ക്കു​ക​യും സോ​ഷ്യ​ല്‍​ മീ​ഡി​യ​യി​ല്‍ പ​ങ്കു​വെ​ക്കു​ക​യും ചെ​യ്യു​ന്ന വ്‌​ളോ​ഗ​ര്‍​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്. നടപടി എടുത്തതിന്  പി​ന്നാ​ലെ വ്ളോഗര്‍ വീ​ഡി​യോ യൂ​ട്യൂ​ബി​ല്‍ നി​ന്നും നീ​ക്കം ചെ​യ്യുകയും ചെയ്തു. ഹൈ​ക്കോ​ട​തി നി​യോ​ഗി​ച്ചി​രി​ക്കു​ന്ന സ്‌​പെ​ഷ്യ​ല്‍ ക​മ്മീ​ഷ്ണ​ര്‍ ആ​ര്‍. ജ​യ​കൃ​ഷ്ണ​ന്‍ പ​മ്പ പോ​ലീ​സി​നോ​ടും വ​നം വ​കു​പ്പി​നോ​ടും ഈ സംഭവത്തില്‍ റി​പ്പോ​ര്‍​ട്ട് തേ​ടി​യി​രു​ന്നു. ഇതിന് പി​ന്നാ​ലെ​യാ​ണ് പ​മ്പ പോ​ലീ​സ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്‌.

ന​ട അ​ട​ച്ച​തി​ന് ശേ​ഷം ശ​ബ​രി​മ​ല​ക്കാ​ഴ്ച എ​ന്ന പേ​രി​ലാ​യി​രു​ന്നു വീഡി​യോ പോ​സ്റ്റ് ചെ​യ്തി​രു​ന്ന​ത്. 10 മി​നു​ട്ട്‌ ദൈ​ര്‍​ഘ്യ​മു​ള്ള​താ​യി​രു​ന്നു വീഡിയോ. ക​ഴി​ഞ്ഞ മാ​സം 24-ാം തീ​യ​തി​യാ​യി​രു​ന്നു വീ​ഡി​യോ അ​പ്‌​ലോ​ഡ് ചെ​യ്തത്. അനുമതിയില്ലാതെ ശബരിമലയിലെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുന്നത് സുരക്ഷയുടെ പശ്ചാത്തലത്തില്‍ ഗുരുതരമായ കുറ്റമാണ്. സന്നിധാനം, പമ്പ, നിലയ്ക്കല്‍ പ്രദേശങ്ങളാണ് അതീവ സുരക്ഷാ മേഖലായി കണക്കാക്കിയിരിക്കുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പാണ് ശബരിമലക്ക്  മുകളിലൂടെ പറന്ന കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ ദിശ തെറ്റി സന്നിധാനത്തിന് മുകളിലൂടെ പറന്നത്. ഈ വിഷയത്തില്‍ ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട്‌ തേടിയിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കിടപ്പറ ദൃശ്യങ്ങൾ അശ്ലീല സൈറ്റുകൾക്ക് വിറ്റ സംഭവം : ഭാര്യയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ

0
കൊല്ലം : കിടപ്പറ ദൃശ്യങ്ങൾ പകർത്തി അശ്ലീല സൈറ്റുകൾക്കു വിറ്റെന്ന യുവതിയുടെ...

ടിഫിൻ ബോക്സിൽ ഐഇഡി : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം ; മൂന്നുപേർ അറസ്റ്റിൽ

0
ചണ്ഡീ​ഗഢ് : ചണ്ഡീ​ഗഢിൽ ഭീകരാക്രമണ നീക്കം പൊളിച്ച് പോലീസ്. മൂന്നുപേരെ അറസ്റ്റ്...

അച്ഛനോടൊപ്പം കടയിൽ പോയി വരുമ്പോള്‍ അപകടം ; ടോറസിനടിയിൽപ്പെട്ട ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

0
കൊച്ചി : പെരുമ്പാവൂരിൽ ടോറസ് കയറിയിറങ്ങി ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. പെരുമ്പാവൂർ...

സോഷ്യൽ മീഡിയവഴി മയക്കുമരുന്നുവില്പന : നടൻ റോഹുല്ല ധാർ അറസ്റ്റിൽ

0
മുംബൈ : ബോളിവുഡ് സിനിമാ മേഖലയെ കേന്ദ്രീകരിച്ച് നടക്കുന്ന ലഹരിമരുന്ന് ശൃംഖലകൾക്കെതിരെയുള്ള...