ബംഗ്ലാംകടവ് – ഇട്ടിയപ്പാറ റോഡിൽ അപകടക്കെണിയായി ഓടയുടെ മേൽമൂടി

For full experience, Download our mobile application:
Get it on Google Play

റാന്നി : ബംഗ്ലാംകടവ് – ഇട്ടിയപ്പാറ റോഡിൽ ഒഴുവൻപാറയ്ക്ക് സമീപം റോഡരികിലെ ഓടയുടെ ഇരുമ്പ് മേൽമൂടി അലക്ഷ്യമായി നീക്കിവെച്ചിരിക്കുന്നത് യാത്രക്കാർക്ക് ഭീഷണിയാകുന്നു. പഴയ റോഡായിരുന്നപ്പോള്‍ സമീപത്തെ വസ്തുവിലേക്ക് പ്രവേശിക്കാന്‍ വെച്ച ഈ ഭാരമേറിയ ഇരുമ്പ് ഗ്രില്ല് റോഡിലേക്ക് തള്ളിനിൽക്കുന്ന രീതിയിലാണ് ഇപ്പോൾ കിടക്കുന്നത്. വീതി കുറഞ്ഞ ഈ ഭാഗത്ത് രാത്രികാലങ്ങളിൽ എത്തുന്ന വാഹനങ്ങൾ പ്രത്യേകിച്ച് ഇരുചക്ര വാഹനങ്ങൾ ഈ ഇരുമ്പ് ഗ്രില്ലിൽ തട്ടി അപകടത്തിൽപ്പെടാൻ സാധ്യതയേറെയാണ്.

റോഡിന്റെ വശത്തുകൂടി നടന്നുപോകുന്നവർക്കും ഇത് തടസ്സമുണ്ടാക്കുന്നു. മഴ പെയ്യുന്ന സമയത്ത് റോഡരികിലെ വെള്ളക്കെട്ടിൽ ഈ തടസ്സം തിരിച്ചറിയാൻ സാധിക്കാതെ വരുന്നത് അപകടത്തിന്റെ ആക്കം കൂട്ടും. റോഡ് നവീകരണത്തിന്റെ ഭാഗമായി എടുത്തു മാറ്റിയ ഗ്രില്‍ സ്വകാര്യ വ്യക്തിയാണ് ഇവിടെ തിരികെ സ്ഥാപിച്ചിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വലിയൊരു അപകടം സംഭവിക്കുന്നതിന് മുൻപ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഇടപെട്ട് ഈ ഇരുമ്പ് മേൽമൂടി സുരക്ഷിതമായി പുനഃസ്ഥാപിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കുടുംബസ്വത്ത് വീതം വെച്ചതിൽ വൈരാഗ്യം ; അമ്മാവന്റെ മകനെ വെട്ടിക്കൊന്ന പ്രതിക്ക് ജീവപര്യന്തം

0
ഹരിപ്പാട്: കുടുംബസ്വത്ത് വീതം വെച്ചതിലെ വൈരാഗ്യത്തെ തുടർന്ന് അമ്മാവന്റെ മകനെ വാളുകൊണ്ട്...

റെയിൽവേ മന്ത്രി ഉറപ്പ് ലംഘിച്ചു ; വിഭജനം കർണാടക ബി.ജെ.പിയെ പ്രീണിപ്പിക്കാനെന്ന് വി.കെ. ശ്രീകണ്ഠൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിച്ച നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി വി.കെ. ശ്രീകണ്ഠൻ...

ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണക്കില്ല ; എതിര്‍പ്പുമായി ചൈന

0
വാഷിംഗ്‌ടൺ : ഇറാനുമേല്‍ കൂടുതല്‍ യുഎസ് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെ പിന്തുണയ്ക്കുന്നില്ലെന്ന് ചൈന....

വീണ ടിയ്‌ക്കെതിരായ ഇ ഡി നീക്കത്തില്‍ രാഷ്ട്രീയം കാണേണ്ടതില്ല ; വിഷയത്തില്‍ അകലം പാലിക്കാന്‍...

0
തിരുവനന്തപുരം: സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹത സാമ്പത്തിക ഇടപാട് കേസില്‍ എക്‌സാലോജിക് എം...