30 ആഴ്ചക്ക് ശേഷവും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയ സുപ്രിം കോടതി നിര്‍ദേശത്തെ അപലപിച്ച് സിബിസിഐ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: 30 ആഴ്ചക്ക് ശേഷവും ഗര്‍ഭഛിദ്രത്തിന് അനുമതി നല്‍കിയ സുപ്രിം കോടതി നിര്‍ദേശത്തെ അപലപിച്ച് സിബിസിഐ (കാത്തലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ). പൂര്‍ണ വളര്‍ച്ചയെത്തിയ കുഞ്ഞിനെ നശിപ്പിക്കുന്നത് കൊലപാതകമാണെന്നും മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യമാണെന്നും സിബിസിഐ പ്രസ്താവനയില്‍ പറഞ്ഞു. ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കണം. ഗര്‍ഭഛിദ്ര നടപടികളുമായി സഹകരിക്കരുതെന്ന് എയിംസിലെയും രാജ്യത്തെ ഡോക്ടര്‍മാരോടും സഭ അഭ്യര്‍ഥിച്ചു.

പ്രായപൂര്‍ത്തിയാകാത്ത മാതാപിതാക്കള്‍ക്ക് സഭയുടെ ആശുപത്രികള്‍, ശിശുസംരക്ഷണ കേന്ദ്രങ്ങള്‍, അനാഥാലയങ്ങള്‍ എന്നിവ വഴി സംരക്ഷണം നല്‍കാന്‍ സഭ തയ്യാറാണെന്നും സര്‍ക്കാരും കോടതിയും ജനങ്ങളും അടിയന്തര ഇടപെടല്‍ നടത്തണമെന്നും സിബിസിഐ അഭ്യര്‍ഥിച്ചു. ബലാത്സംഗത്തെ അതിജീവിതയുടെ 30 ആഴ്ച പ്രായമെത്തിയ ഗര്‍ഭം നീക്കം ചെയ്യാന്‍ കഴിഞ്ഞ ദിവസം സുപ്രിം കോടതി അനുമതി നല്‍കിയിരുന്നു. ബലാത്സംഗത്തെ അതിജീവിച്ചവര്‍ക്ക് 20 ആഴ്ചകള്‍ക്ക് ശേഷവും ഗര്‍ഭച്ഛിദ്രം അനുവദിക്കുന്നതിനായി നിലവിലെ നിയമങ്ങളില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. ഈ നിര്‍ദേശത്തോടാണ് സിബിസിഐ എതിര്‍പ്പ് പ്രകടിപ്പിച്ചത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മണി മ്യൂൾ അക്കൗണ്ടുകൾക്കെതിരെ ഹൈക്കോടതിയുടെ കടുത്ത നിലപാട്; ഹർജിക്കാരിക്കെതിരെ എഫ്‌ഐആർ

0
കൊച്ചി: മണി മ്യൂള്‍ അക്കൗണ്ടുകള്‍ക്ക് എതിരെ കര്‍ശനമായ നടപടി നിര്‍ദേശിച്ച് കേരള...

ഹോർമൂസ് വിവാദത്തിൽ ട്രംപിന്റെ പുതിയ നീക്കം; പ്രഖ്യാപനത്തിൽ നിന്ന് പിന്മാറി

0
വാഷിങ്ടൺ: ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ചരക്കുകപ്പലുകൾക്ക് 20 ശതമാനം 'റീഇംബഴ്‌സ്‌മെന്റ് ഫീസ്'...

പാലക്കാട് ഡി.എം.എഫ് നേതാക്കൾ വീണ്ടും സിപിഐഎമ്മിൽ; പി.കെ. ശശിക്ക് തിരിച്ചടി

0
പാലക്കാട്: പി കെ ശശിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഡിഎംഎഫ് പാലക്കാട് മണ്ഡലം...

ആംബുലൻസിലെ സ്ട്രോബ് ലൈറ്റുകൾ മറ്റ് വാഹനങ്ങളിൽ; അനധികൃത മോഡിഫിക്കേഷനെതിരെ ഹൈക്കോടതി

0
കൊച്ചി: വാഹനങ്ങളിലെ അനധികൃത മോഡിഫിക്കേഷനെതിരെ കടുത്ത നിലപാട് സ്വീകരിച്ച് ഹൈക്കോടതി. സ്വമേധയാ...