മന്ദമരുതി – വെച്ചൂച്ചിറ റോഡില്‍ സാമൂഹ്യ വിരുദ്ധര്‍ ഉണങ്ങിയ പുല്ലുകള്‍ ഉപേക്ഷിക്കുന്നു

For full experience, Download our mobile application:
Get it on Google Play

റാന്നി : മന്ദമരുതി – വെച്ചൂച്ചിറ റോഡില്‍ പറമ്പില്‍ നിന്നും വെട്ടിമാറ്റിയ ഉണക്കപ്പുല്ലുകളും കാടുകളും റോഡിന് നടുവില്‍ ഉപേക്ഷിക്കുന്നത് പതിവാകുന്നു. കുന്നം ആനമാടത്തിന് സമീപത്തയാണ് സാമൂഹ്യ വിരുദ്ധര്‍ ഇത്തരത്തില്‍ പറമ്പുകളില്‍ നിന്നും വെട്ടിമാറ്റിയ പുല്ലുകള്‍ റോഡില്‍ ഉപേക്ഷിക്കുന്നത്. റോഡിന് നടുവില്‍ കിടന്ന് ഉണങ്ങുന്ന പുല്ലുകള്‍ മഴപെയ്യുമ്പോള്‍ വെള്ളം പിടിച്ച് വഴുക്കലുള്ളതായി മാറുകയും ഇരുചക്ര വാഹനയാത്രക്കാര്‍ തെന്നി വീണ് അപകടം സംഭവിക്കുകയും ചെയ്യും. ഇത് ആരാണ് കൊണ്ടുവന്ന് ഇടുന്നത് എന്നതില്‍ വ്യക്തതയില്ല. ഉണങ്ങിയ പുല്ലുകള്‍ റോഡില്‍ പറ്റിപ്പിടിച്ചാല്‍ ഇളക്കി മാറ്റുവാനും പ്രയാസമാണ്.

വളവുകളിലും ഇറക്കത്തിലും ഇത്തരത്തില്‍ ചെയ്യുന്നതാണ് കൂടുതലും അപകടങ്ങള്‍ക്ക് കാരണമാകുന്നത്‌.  രാത്രി സമയങ്ങളില്‍ ഇത്തരത്തില്‍ അപകടം നടന്നാല്‍ നേരം പുലര്‍ന്നിട്ടാവും ജനങ്ങള്‍ അറിയുന്നത്‌. നിരവധി വാഹനങ്ങള്‍ ഈ റോഡിലൂടെ സഞ്ചരിക്കുന്നുണ്ട്. ഇത്തരം സംഭവങ്ങള്‍ ഏറെക്കാലമായി ഈ പ്രദേശത്ത് തുടരുന്നതായാണ് നാട്ടുകാര്‍ പറയുന്നത്. ആരെങ്കിലും ഇത് മനപ്പൂര്‍വ്വം ചെയ്യുന്നതാണെന്ന നിഗമനത്തിലാണ് നാട്ടുകാര്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനം : ‘തീരുമാനം പുനഃപരിശോധിക്കണം’ ; കേന്ദ്രത്തിന് കത്തയച്ച് മുഖ്യമന്ത്രി

0
പാലക്കാട് : റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കേന്ദ്രത്തിന് കത്തയച്ച് സംസ്ഥാനം. കേന്ദ്ര...

എറണാകുളത്തെ പുതിയ കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ; 9.85 കോടിയുടെ പദ്ധതിക്ക് ടെൻ‌ഡർ

0
കൊച്ചി : ഒടുവിൽ കാരിക്കാമുറിയിലെ പുതിയ കെഎസ്ആർടിസി ബസ് ടെർമിനൽ നിർമാണത്തിനുള്ള...

കുട്ടികളുടെ എണ്ണം പെരുപ്പിച്ചു കാണിച്ചു ; കണ്ണൂരിലെ സ്കൂളുകൾക്കെതിരെ കേസ് എടുക്കാൻ വിജിലൻസ്

0
കണ്ണൂർ : കണ്ണൂരിൽ അധ്യാപകർ ഉൾപ്പടെയുള്ളവരുടെ തസ്തിക നിലനിർത്താൻ കുട്ടികളുടെ എണ്ണം...

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ അല്പമെങ്കിലും നൽകിയാൽ 150 സ്കൂളുകൾ പൂട്ടുന്നത് ഒഴിവാക്കാം ; ജസ്റ്റിസ്...

0
ന്യൂഡൽഹി : സർക്കാർ ഫണ്ടുകളുടെ അപര്യാപ്തത മൂലം സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ രൂക്ഷവിമർശനവുമായി...