സ്വകാര്യ സ്ഥാപനങ്ങള്‍ ഓണത്തിന് മുന്‍പ് ജീവനക്കാര്‍ക്ക് ബോണസ് നല്‍കണം ; ലേബര്‍ കമ്മീഷണര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: 2019-20 വര്‍ഷത്തെ ബോണസ് ഓണത്തിന് മുന്‍പ് ജീവനക്കാര്‍ക്ക് നല്‍കുന്നതിന് സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ലേബര്‍ കമ്മീഷണര്‍ പ്രണബ്‌ ജ്യോതി നാഥ് നിര്‍ദേശം നല്‍കി.

കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 2019-20 വര്‍ഷത്തെ ബോണസ് ചര്‍ച്ചകള്‍ ക്രമീകരിക്കുന്നതും ബന്ധപ്പെട്ട കക്ഷികള്‍ ചര്‍ച്ചയ്ക്കായി എത്തിച്ചേരുന്നതും പ്രയാസകരമാണ്. ഈ സാഹചര്യത്തിലാണ് നാളിതുവരെ ബോണസ് നല്‍കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാത്ത സ്ഥാപനങ്ങളും തൊഴിലുടമകളും കഴിഞ്ഞ വര്‍ഷം അനുവദിച്ച അതേ നിരക്കില്‍ ബോണസ് ഈ വര്‍ഷവും അനുവദിച്ച്‌ ആയത് ഓണത്തിന് മുന്‍പായി വിതരണം ചെയ്യണമെന്ന് ലേബര്‍ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചത്. തുടര്‍ന്നും ബോണസ് സംബന്ധിച്ച്‌ തര്‍ക്കം നിലനില്‍ക്കുന്ന പക്ഷം സംസ്ഥാനത്ത് കോവിഡ്-19 നിയന്ത്രണവിധേയമായതിനു ശേഷം ചര്‍ച്ചകള്‍ നടത്തി തീരുമാനം കൈക്കൊള്ളും.

എല്ലാ സ്വകാര്യ സ്ഥാപനങ്ങളും സര്‍ക്കുലര്‍ പ്രകാരമുള്ള നടപടി സ്വീകരിച്ച്‌ വിവരം ബന്ധപ്പെട്ട ജില്ലാ ലേബര്‍ ഓഫീസര്‍മാരെ / ബോണസ് നിയപ്രകാരമുള്ള അതോറിറ്റിയെ (1965 -ലെ ബോണസ് കൊടുക്കല്‍ നിയമപ്രകാരമുള്ള എല്ലാ അനുരഞ്ജന ഉദ്യോഗസ്ഥരെയും) അറിയിക്കണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡൽഹിയിൽ മഴക്കെടുതി ; ഗുരുഗ്രാമിലും ഫരീദാബാദിലും ഓറഞ്ച് അലേർട്ട്

0
ന്യൂഡൽഹി: കനത്ത മഴയും ശക്തമായ കാറ്റും ഡൽഹിയിലും ദേശീയ തലസ്ഥാന...

പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നു

0
ചെന്നൈ: തമിഴ്‌നാട്ടിൽ ഏറെ പ്രതിഷേധത്തിനിടയാക്കിയ പരന്തൂർ വിമാനത്താവള പദ്ധതി ഉപേക്ഷിക്കുന്നതായി...

റോഡിൽ തോന്നിയപോലെ ലെയിൻ മാറേണ്ട ; നിയമം ലംഘിച്ചാൽ നടപടിയുമായി കേരള പോലീസ്

0
തിരുവനന്തപുരം: ദേശീയപാതയിൽ യാത്ര ചെയ്യുമ്പോൾ ഏത് ലെയിനിലൂടെ പോകണമെന്ന കാര്യത്തിൽ...

പാലക്കാട് റെയിൽവെ ഡിവിഷൻ ; റെയിൽവേ ബോർഡിന്റെ തീരുമാനം പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി വി.ഡി...

0
തിരുവനന്തപുരം: പാലക്കാട് റെയിൽവെ ഡിവിഷനിൽ നിന്നും മംഗലുരു സ്‌റ്റേഷൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ...