തൊഴില്‍ നിയമങ്ങളില്‍ അവബോധം സൃഷ്ടിച്ച് തൊഴില്‍വകുപ്പിന്റെ സെമിനാര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  തൊഴില്‍ നിയമങ്ങളെ കുറിച്ചുള്ള കൃത്യമായ അവബോധം സൃഷ്ടിച്ച് തൊഴില്‍ വകുപ്പ് സംഘടിപ്പിച്ച സെമിനാര്‍ ജനശ്രദ്ധയാകര്‍ഷിച്ചു. രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തുന്ന എന്റെ കേരളം പ്രദര്‍ശന വിപണനമേളയുടെ അഞ്ചാം ദിവസം നടത്തിയ തൊഴില്‍ വകുപ്പിന്റെ സെമിനാറാണ് ജനങ്ങള്‍ക്ക് ഏറെ വിജ്ഞാനപ്രദമായത്. നഗരസഭാ ചെയര്‍മാന്‍ അഡ്വ. ടി സക്കീര്‍ ഹുസൈന്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു.

തൊഴിലാളികളുടെ താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും തൊഴില്‍ മേഖലയില്‍ ഇത്രത്തോളം ഇടപെട്ട സര്‍ക്കാര്‍ വേറെ ഇല്ലയെന്നും അദ്ദേഹം പറഞ്ഞു. ഒരു നോളജ് ഇക്കോണമി സൃഷ്ടിക്കാന്‍ വലിയ പങ്കാളിത്തം വേണമെന്നും തൊഴില്‍ നിയമങ്ങളെ കുറിച്ച് അവബോധം വേണമെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ പോലും അതിഥി തൊഴിലാളികളെന്ന് പുനര്‍നാമകരണം ചെയ്ത സര്‍ക്കാരാണ് നമ്മുടേതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അസി. ലേബര്‍ ഓഫീസര്‍ എം.എസ് സുരേഷ് ക്ലാസ് കൈകാര്യം ചെയ്തു. തൊഴില്‍ നിയമങ്ങളെ കുറിച്ച് വ്യക്തമായ രീതിയിലാണ് അദ്ദേഹം സെമിനാറില്‍ വിഷയാവതരണം നടത്തിയത്. അവധികള്‍, വേതനം എന്നിവ സംബന്ധിച്ച എല്ലാ നിയമങ്ങളെ കുറിച്ചും അദ്ദേഹം വ്യക്തമായി പ്രതിപാദിച്ചു. കൂടാതെ ചുമട്ട് തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും കരാര്‍തൊഴിലാളികള്‍ക്കുമുള്ള നിയമപരിരക്ഷകളെ മുപ്പതോളം തൊഴില്‍ നിയമങ്ങളെ കുറിച്ചും സെമിനാറില്‍ പ്രതിപാദിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...

കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ കടുത്ത വിമർശനവുമായി...

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ പാത്തോളജി ലാബ് പരിശോധനകൾക്ക് ഫീസ് ഏർപ്പെടുത്തിയ...

ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കും ; ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന കർശനമാക്കിയതായി ആരോഗ്യ...

0
തിരുവനന്തപുരം : ഓണക്കാലത്ത് സുരക്ഷിതമായ ഭക്ഷണം ഉറപ്പാക്കുമെന്നും ഇതിന്റെ ഭാഗമായി ഭക്ഷ്യവസ്തുക്കളുടെ...

കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

0
മംഗളൂരു: ചീഞ്ഞതും ദുർഗന്ധം വമിക്കുന്നതുമായ ഇറച്ചി വിതരണം ചെയ്തെന്ന പരാതിയെ...