പോഷകാഹാരവും വഞ്ചിപ്പാട്ടും ; സന്ദര്‍ശകരെ കയ്യിലെടുത്ത് വനിതാ ശിശു വികസന വകുപ്പ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട :  ആകെ ഒരു ഉത്സവപ്രതീതിയാണ് എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലെ വനിതാ ശിശു വികസന വകുപ്പിന്റെ സ്റ്റാളില്‍. എത്തുന്നവര്‍ക്കെല്ലാം കഴിക്കാന്‍ വിവിധതരം പോഷകാഹാരങ്ങള്‍ ഇവിടെ ലഭിക്കും. ആദ്യദിവസങ്ങളില്‍ പലരും മടികാണിച്ചുവെങ്കിലും കുട്ടികള്‍ക്ക് ഇഷ്ടമായതോടെ മുതിര്‍ന്നവരും പോഷകാഹാരം നുണയാന്‍ തയാറായി. കഴിക്കുന്ന പോഷകാഹാരങ്ങള്‍ വീട്ടിലുണ്ടാക്കാന്‍ സാധിക്കുന്നവതന്നെ. ഇവ എങ്ങനെയുണ്ടാക്കാമെന്ന് പഠിക്കാന്‍ കഴിയുമെന്നു കണ്ടതോടെ അമ്മമാരും ഹാപ്പി.

ചാര്‍ട്ടുകളും ചിത്രങ്ങളുംകൊണ്ട് മനോഹരമായി ചിത്രീകരിച്ചിരിക്കുന്ന സ്റ്റാള്‍ പെട്ടെന്നുതന്നെ കണ്ണിലുടുക്കും. ചാര്‍ട്ട് കൊണ്ടുണ്ടാക്കിയ കുടയിലും സൂര്യകാന്തി പൂവിലും വര്‍ണ്ണ മനോഹരങ്ങളായ ലിപികളില്‍ പ്രീ. സ്‌കൂള്‍ വിവരണങ്ങള്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ഒപ്പം വകുപ്പിന്റെ ലക്ഷ്യങ്ങളും സേവനങ്ങളും ആലേഖനം ചെയ്യുന്നു. പ്രത്യേകം തയാറാക്കിയ വഞ്ചിപ്പാട്ട് കര്‍ണാനന്ദകരമാണ്. വകുപ്പിന്റെ നേട്ടങ്ങളും ലക്ഷ്യങ്ങളുമാണ് വഞ്ചിപ്പാട്ടിന്റ രൂപത്തില്‍ അവതരിപ്പിക്കുന്നത്. കുട്ടികള്‍ക്കൊപ്പം കളിക്കാന്‍ സ്റ്റാളിലെ ജീവനക്കാര്‍ കൂടി തയാറാവുന്നതോടെ പാട്ടും നൃത്തവുമൊക്കെയായി ഉത്സവാന്തരീക്ഷം തന്നെയാണിവിടെ.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

റാന്നിയിൽ ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും പണവും കവർന്നു

0
റാന്നി: ഓട് പൊളിച്ച് പട്ടാപ്പകൽ വീട്ടില്‍ കടന്നു കയറിയ കള്ളന്‍ സ്വർണ്ണവും...

വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ നടത്തുന്ന രീതിയിൽ മോശം പരാമർശം നടത്തിയ നൈനാർ നാഗേന്ദ്രനെതിരെ...

0
ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കും അദ്ദേഹത്തിന്റെ അമ്മയ്ക്കുമെതിരെ വ്യക്തിഹത്യ...

കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ് വിദ്യാർഥികൾ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിച്ചു

0
കോതമംഗലം: സഹപാഠിയുടെ മരണത്തെ തുടർന്ന് കോതമംഗലം എം എ എഞ്ചിനിയറിംഗ് കോളജ്...