പാലക്കാട്: മഴക്കുറവ് കാരണം കാർഷിക മേഖല ഉണക്കുഭീഷണി നേരിടുന്നതിനിടെ മലമ്പുഴ ഡാമിലെ ജലനിരപ്പ് കുത്തനെ താഴുന്നു. ആകാശം മേഘാവൃതമാണെങ്കിലും മഴ മാറിനിൽക്കുകയാണ്. നിലവിൽ 28 ശതമാനം വെള്ളമേ ഡാമിലുള്ളൂ. 105.98 മീറ്ററാണ് ഞായറാഴ്ച ജലനിരപ്പ്. പൊതുവെ നല്ല മഴ ലഭിക്കുന്ന വർഷങ്ങളിൽ ജലനിരപ്പ് പരമാവധിയിലെത്തുന്ന സമയമാണിത്. വെള്ളം കൃഷി ആവശ്യത്തിന് കനാലുകളിലേക്ക് തുറന്നുവിട്ടതിനാൽ ഓരോ ദിവസവും ജലനിരപ്പ് താഴുകയാണ്. രണ്ടു ദിവസമായി ജില്ലയിൽ പലയിടത്തും ചെറിയ മഴ ലഭിക്കുന്നുണ്ടെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയില്ല. ഇതിനാൽ അണക്കെട്ടിൽ ജലം ഒഴുകിയെത്തുന്നില്ല. വേനലിന് സമാനമായ അവസ്ഥയിലാണ് ഡാം പ്രദേശം. ചുറ്റുമുള്ള പ്രദേശങ്ങളിൽ വെള്ളമില്ലാത്തതിനാൽ കാലികൾ മേഞ്ഞുനടക്കുകയാണ്. സാധാരണ റിസർവോയർ പൂർണമായി നിറഞ്ഞുനിൽക്കുന്ന സമയമാണിത്. ഒന്നാംവിളക്കുള്ള വെള്ളമാണ് ഇപ്പോൾ കനാലുകളിലേക്ക് തുറന്നുവിടുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033





























