നമ്മുടെ ശരീരത്തിന് ഏറെ ആവശ്യമായ ഒരു വിറ്റാമിനാണ് വിറ്റാമിന്‍ ‘എ’. കാഴ്ച ശക്തി മെച്ചപ്പെടാനും കണ്ണിന്‍റെ ആരോഗ്യത്തിനും പ്രതിരോധശക്തി വര്‍ധിപ്പിക്കാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും വിറ്റാമിന്‍ എ പ്രധാനമാണ്. വിറ്റാമിൻ എയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. വിറ്റാമിന്‍ എയുടെ കുറവ് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…
————–
ഒന്ന്…
മങ്ങിയ വെളിച്ചത്തിലേയ്ക്ക് നോക്കുമ്പോള്‍ കാഴ്ച കുറവ് അനുഭവപ്പെടുന്നത് വിറ്റാമിന്‍ എയുടെ അഭാവത്തിന്‍റെ ഒരു പ്രധാന സൂചനയാണ്.
രണ്ട്…
വരണ്ട, പരുക്കൻ ചർമ്മവും വിറ്റാമിന്‍ എയുടെ കുറവിനെയായിരിക്കാം സൂചിപ്പിക്കുന്നത്.
———–
മൂന്ന്…
കണ്ണുകളുടെ കൺജങ്ക്റ്റിവയിൽ വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടുകളും കുത്തുകളും വിറ്റാമിന്‍ എയുടെ കുറവിനെ സൂചിപ്പിക്കുന്നതാണ്. അതുപോലെ കോര്‍ണിയയില്‍ പുണ്ണ് വരുക ഒപ്പം കണ്ണില്‍ ചുവപ്പ്, വേദന, കാഴ്ച പ്രശ്നങ്ങൾ എന്നിവയും ഇതിന്‍റെ സൂചനകളാണ്. കണ്ണുകള്‍ ഡ്രൈ ആവുക, കണ്ണിന് ചൂട് അനുഭവപ്പെടുന്നതുമൊക്കെ വിറ്റാമിന്‍ എയുടെ കുറവു മൂലം ഉണ്ടാകുന്നതാണ്.
———-
നാല്…
വിറ്റാമിൻ എയുടെ കുറവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു.
അഞ്ച്…
വിറ്റാമിന്‍ എയുടെ കുറവ് മൂലം നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകാനും എല്ലുകളുടെ ആരോഗ്യം മോശമാകാനും സാധ്യതയുണ്ട്.
————
ആറ്…
മുറുവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും നിസാരമായി കാണേണ്ട.
————-
ഏഴ്…
വിറ്റാമിന്‍ എയുടെ കുറവ് മൂലം ചിലരില്‍ തലമുടി കൊഴിച്ചിലും ഉണ്ടാകാം.
വിറ്റാമിന്‍ ‘എ’യുടെ അഭാവമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ചീര, ക്യാരറ്റ്, മധുരക്കിഴങ്ങ്, തക്കാളി, പാലുൽപ്പന്നങ്ങൾ, മത്സ്യം, മുട്ട, ആപ്രിക്കോട്ട് തുടങ്ങിയവയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്.