മറയൂര്‍: മറയൂരില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ സ്‍ത്രീകള്‍ സീറ്റിനായി തമ്മിതല്ലി. സംഘര്‍ഷത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു. മൂന്നാറിൽ നിന്നും ഉദുമൽപേട്ടയിലേക്കു പോയ കെഎസ്ആർടിസി ബസിലായിരുന്നു അടിപിടി ഉണ്ടായത്. ഡിണ്ടിഗല്‍ സ്വദേശിനിയായ യുവതിയും മറയൂര്‍ സ്വദേശിയായ വീട്ടമ്മയുമാണ് തമ്മില്‍ത്തല്ലിയത്.
ബസിൽ തിരക്കായത് മൂലം മൂന്നാറിൽ നിന്ന് ഉദുമൽപേട്ടയിലേക്ക് ടിക്കറ്റെടുത്ത ഡിണ്ടിഗൽ സ്വദേശി യുവതിക്ക് മറയൂർ വരെ സീറ്റ് കിട്ടിയിരുന്നില്ല. തുടർന്ന് ഡ്രൈവർ സീറ്റിനടുത്തുള്ള എഞ്ചിൻ ബോക്‌സിന് മുകളിലേക്ക് ഇരിക്കാൻ ഇവര്‍ ശ്രമിച്ചു. ഈ സമയം മറയൂർ സ്വദേശിനിയായ വീട്ടമ്മയും ഇവിടെ ഇരിക്കാൻ ശ്രമിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാക്കുകയും ഒടുവില്‍ സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു പോലീസെത്തി ഇരുവരേയും ബസില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു.