കെഎസ്ആര്‍ടിസി ബസിനുള്ളില്‍ സീറ്റിനായി സ്ത്രീകള്‍ തമ്മില്‍ അടിപിടി

For full experience, Download our mobile application:
Get it on Google Play

മറയൂര്‍:  മറയൂരില്‍ കെഎസ്ആര്‍ടിസി ബസിനുള്ളില്‍ സ്‍ത്രീകള്‍ സീറ്റിനായി തമ്മിതല്ലി. സംഘര്‍ഷത്തില്‍ ഇരുവര്‍ക്കും പരിക്കേറ്റു. മൂന്നാറിൽ നിന്നും ഉദുമൽപേട്ടയിലേക്കു പോയ കെഎസ്ആർടിസി ബസിലായിരുന്നു അടിപിടി ഉണ്ടായത്. ഡിണ്ടിഗല്‍ സ്വദേശിനിയായ യുവതിയും മറയൂര്‍ സ്വദേശിയായ വീട്ടമ്മയുമാണ് തമ്മില്‍ത്തല്ലിയത്.

ബസിൽ തിരക്കായത് മൂലം മൂന്നാറിൽ നിന്ന് ഉദുമൽപേട്ടയിലേക്ക് ടിക്കറ്റെടുത്ത ഡിണ്ടിഗൽ സ്വദേശി യുവതിക്ക് മറയൂർ വരെ സീറ്റ് കിട്ടിയിരുന്നില്ല. തുടർന്ന് ഡ്രൈവർ സീറ്റിനടുത്തുള്ള എഞ്ചിൻ ബോക്‌സിന് മുകളിലേക്ക് ഇരിക്കാൻ ഇവര്‍ ശ്രമിച്ചു. ഈ സമയം മറയൂർ സ്വദേശിനിയായ വീട്ടമ്മയും ഇവിടെ ഇരിക്കാൻ ശ്രമിച്ചു. ഇതോടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടാക്കുകയും ഒടുവില്‍ സംഘട്ടനത്തിൽ കലാശിക്കുകയുമായിരുന്നു പോലീസെത്തി ഇരുവരേയും ബസില്‍ നിന്ന് ഇറക്കി വിടുകയായിരുന്നു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയിൽ നാളെ തിരുവല്ല താലൂക്കിനും ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കും അവധി

0
പത്തനംതിട്ട : ജില്ലയിൽ തിരുവല്ല താലൂക്കിനും ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ...

മഴക്കെടുതിയില്‍ ദുരിതത്തിലായി വളര്‍ത്ത് മൃഗങ്ങള്‍

0
പത്തനംതിട്ട : ജില്ലയിലെ റാന്നി, ആറന്മുള, തിരുവല്ല, കോന്നി നിയോജക മണ്ഡലങ്ങളില്‍ മഴക്കെടുതി...

മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ മരിച്ചു

0
എടപ്പാൾ: എടപ്പാൾ പൊറുക്കരയിൽ മൂന്നു ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ജിം ട്രെയിനർ...

രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി

0
ന്യൂഡൽഹി : രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനില്ലെന്ന് വ്യക്തമാക്കി സിജെപി. ജനകീയ...