Saturday, April 27, 2024 8:41 am

ഭീകര വാദത്തിന്റെ കളിത്തൊട്ടിലായ കേരളം വനിത തീവ്രവാദികളുടെ കാര്യത്തിലും ഒന്നാമത്

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഭീകര വാദത്തിന്റെ കളിത്തൊട്ടിലായ കേരളം വനിത തീവ്രവാദികളുടെ കാര്യത്തിലും ഒന്നാമത്. ഉന്നത വിദ്യാഭ്യാസമുള്ള നിരവധി പെണ്‍കുട്ടികള്‍ ഐഎസ് ഉള്‍പ്പെടെയുള്ള ഭീകരവാദ സംഘടനകളുടെ ചാവേറുകളായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്നു. ഐ.എസുമായി ബന്ധമുള്ള രണ്ട് യുവതികളെ കണ്ണൂരില്‍ നിന്ന് കഴിഞ്ഞ ദിവസം എന്‍.ഐ.എ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നീ യുവതികള്‍ക്ക് സംസ്ഥാന വ്യാപകമായി സ്ത്രീകളുമായി ബന്ധമുണ്ട്. ഏഴ് പേരടങ്ങുന്ന മലയാളി പെണ്‍ സംഘം ഭീകര പ്രവര്‍ത്തനങ്ങള്‍ക്കായി കശ്മീരില്‍ പോകാന്‍ പദ്ധതി ഇട്ടിരുന്നതായി എന്‍.ഐ.എ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഇന്‍സ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സാമൂഹിക മാധ്യമങ്ങള്‍ വഴി നൂറോളം യുവതികളാണ് ഐ.എസ് ആശയങ്ങള്‍ പങ്കുവെച്ചത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സോഷ്യല്‍ മീഡിയയിലൂടെ ഐ.സിന് വേണ്ടി ആശയപ്രചാരണം നടത്തുകയായിരുന്നു. ഇവരുടെ സംഘത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ലീപ്പിങ് സെല്ലുകള്‍ അഫ്ഗാന്‍ പ്രശ്നം ഉടലെടുത്തതോടെ സജീവമായി. ഏത് സമയത്തും സജ്ജമായിരിക്കാന്‍ ഇവര്‍ക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു.

ദല്‍ഹിയില്‍ നിന്നെത്തിയ എന്‍ഐഎ സംഘം രഹസ്യമായാണ് കണ്ണൂര്‍ താണയിലെ വീട്ടില്‍ നിന്നും ഷിഫാ ഹാരിസ്, മിഷ്ഹ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തത്. കണ്ണൂരിലെ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം ദല്‍ഹിക്ക് ഇവരെ കൊണ്ടുവരുകയും എന്‍ഐഎ കോടതി ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിടുകയും ചെയ്തു. ഇവരുടെ കൂട്ടാളി മുസാദ് അന്‍വര്‍ നേരത്തെ അറസ്റ്റിലായിരുന്നു. സംഘത്തിലുള്ള മറ്റൊരാള്‍ അമീര്‍ അബ്ദുള്‍ റഹ്മാനെ മംഗലാപുരത്ത് നിന്ന് ഓഗസ്റ്റ് 4ന് അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍ നിന്ന് ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് യുവതികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

യുവതികള്‍ ഇന്‍സ്റ്റാഗ്രാം, ടെലിഗ്രാം തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങള്‍ വഴി ഐഎസ് ആശയപ്രചരണം നടത്തിയെന്നാണ് യുഎപിഎ പ്രകാരമുള്ള കേസ്. കഴിഞ്ഞ മാര്‍ച്ച്‌ 15ന് കണ്ണൂര്‍, ബംഗളൂരു, ഡല്‍ഹിഎന്നിവിടങ്ങളിലായി 10 കേന്ദ്രങ്ങളില്‍ എന്‍.ഐ.എ റെയിഡ് നടത്തിയിരുന്നു. നേരത്തെ പിടിയിലായ മലപ്പുറം സ്വദേശി അബു യാഹാ എന്ന് അറിയപ്പെടുന്ന മുഹമ്മദ് അമീനില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഈ പരിശോധന. തുടര്‍ന്ന് മാര്‍ച്ചില്‍ തന്നെ ഷിഫാ ഹാരിസ്. മിഷ്ഹ സിദ്ദിഖ് എന്നിവരെ കൊച്ചിയിലെ ഓഫീസിലെത്തിച്ച്‌ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്നു. കൂടുതല്‍ വിവര ശേഖരണം നടത്തിയാണ് എന്‍ഐഎ യുവതികളുടെ അറസ്റ്റിലേക്ക് നീങ്ങിയത്.

ഉന്നത വിദ്യാഭ്യാസമുള്ള പെണ്‍കുട്ടികളാണ് ഇവര്‍. സ്‌കൂളുകള്‍, പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണു പ്രവര്‍ത്തനം. തങ്ങളുടെ ആശയങ്ങള്‍ക്ക് എതിരുനില്‍ക്കുന്ന പെണ്‍കുട്ടികളെ മാനസികമായി തളര്‍ത്താനും അപായപ്പെടുത്താനുമായി ഇവര്‍ ചാവേര്‍ സംഘം രൂപീകരിച്ചിരുന്നെന്നു രഹസ്യാന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നുണ്ട്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

കാ​ഷ്മീ​രി​ൽ നേ​രി​യ ഭൂ​ച​ല​നം ; 3.2 തീ​വ്ര​ത രേ​ഖ​പ്പെ​ടു​ത്തി

0
ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ൽ നേ​രീ​യ ഭൂ​ച​ല​നം. വെ​ള്ളി​യാ​ഴ്ച രാ​ത്രി 11 മ​ണി​യോ​ടെ​യാ​ണ്...

മൂന്നാറിലെ ജനവാസമേഖലയിൽ വിഹരിച്ച് കടുവക്കൂട്ടം ; വനംവകുപ്പിന്റെ നടപടി കാത്ത് പ്രദേശവാസികൾ

0
മൂന്നാർ: മൂന്നാറിൽ ജനവാസമേഖലയിൽ കടുവാക്കൂട്ടം. കന്നിമല ലോവർ ഡിവിഷനിൽ മൂന്ന് കടുവകളാണ്...

ഓപ്പറേഷൻ തീയേറ്ററിൽ മോഷണം ; ദൃശ്യങ്ങൾ ലഭിച്ചിട്ടും കള്ളനെ പിടിക്കാനാവാതെ പോലീസ്

0
ആലപ്പുഴ: പോലീസിന് തിരക്കുള്ള സുരക്ഷാഡ്യൂട്ടി ഉണ്ടാകുമ്പോൾ ആലപ്പുഴ ബീച്ചിലും പരിസരത്തും മോഷണം...

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച യോഗം ചേരും

0
തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിന് പിന്നാലെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തിങ്കളാഴ്ച...