ഓയൂര്‍: വഴി തര്‍ക്കവുമായി ബന്ധപ്പെട്ട് അമ്മയെയും മകളെയും ആക്രമിച്ചയാള്‍ അറസ്റ്റില്‍. കരിങ്ങന്നൂര്‍ പുത്തന്‍വിള ഉദയ നിവാസില്‍ രത്നരാജന്‍ (63) ആണ് അറസ്റ്റിലായത്. ഓയൂര്‍ കരിങ്ങന്നൂര്‍ മേലെ വിളവീട്ടില്‍ സാവിത്രി (78), മകള്‍ രജിത (54) എന്നിവരേയാണ് ഇയാള്‍ ആക്രമിച്ചത്.
ഇരുവരെയും തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ആയിരുന്നു സംഭവം. ഇരു വീട്ടുകാരും തമ്മില്‍ വഴിത്തര്‍ക്കം നിലനിന്നിരുന്നു. പ്രതി ആയുധം ഉപയോഗിച്ച് സാവിത്രിയുടെ തോളില്‍ മാരകമായി അടിച്ചെന്ന് പോലീസ് പറഞ്ഞു. മകളുടെ തലയിലും രത്നാകരന്‍ അടിച്ചു ഇരുവരുടെയും നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.