മദ്യക്കുപ്പികളും ഗ്ലാസും ബാഗില്‍ , ആവശ്യക്കാര്‍ക്ക് ഉടനടി മദ്യം, ഡ്രൈ ഡേയിലും മദ്യം ; മൊബൈല്‍ ബാര്‍ നടത്തി വന്ന യുവതി പിടിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഡ്രൈ ഡേ ഉള്‍പ്പെടെയുള്ള ദിവസങ്ങളില്‍ മൊബൈല്‍ ബാര്‍ നടത്തി വന്ന യുവതി പിടിയില്‍. മദ്യശാലകള്‍ പ്രവര്‍ത്തിക്കാത്ത ഒന്നാം തീയതി പോലുള്ള ദിവസങ്ങളില്‍ മദ്യം പെഗ് ആയി ഗ്ലാസില്‍ ഒഴിച്ച്‌ കച്ചവടം നടത്തിവന്ന രേഷ്മ (37) എന്ന യുവതിയാണ് പിടിയിലായത്. എറണാകുളം മാര്‍ക്കറ്റ് കനാല്‍ റോഡില്‍ മദ്യ വില്‍പന ഇല്ലാത്ത ദിവസം ഇവര്‍ മദ്യക്കുപ്പികളും ഗ്ലാസും ബാഗില്‍ വച്ച്‌ ആവശ്യക്കാര്‍ക്ക് ഒഴിച്ചു കൊടുത്തു കച്ചവടം ചെയ്യുകയായിരുന്നു.

ആവശ്യക്കാരെ ഫോണ്‍ വിളിച്ചു വരുത്തിയും പ്രതി മദ്യം നല്‍കിയിരുന്നു. കുറച്ചു ദിവസമായി പോലീസ് ഇവരുടെ പ്രവര്‍ത്തികള്‍ നിരീക്ഷിച്ചു വരികയായിരുന്നു. സെപ്റ്റംബര്‍ ഒന്നിന് ഇവരെ നിരീക്ഷിച്ച പോലീസ് കയ്യോടെ പിടികൂടി. എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ എസ് വിജയശങ്കറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘത്തില്‍ പ്രിന്‍സിപ്പല്‍ എസ്‌ ഐ കെ പി അഖില്‍, എ എസ് ഐ സിന്ധു, സിവില്‍ പോലീസ് ഓഫീസര്‍ ബേസില്‍ എന്നിവരും ഉണ്ടായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മംഗളൂരുവിനെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിൽ വിയോജിപ്പ് ; റെയിൽവേ മന്ത്രിക്ക് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ

0
കാസർഗോഡ് : ഉള്ളാൾമുതൽ മംഗളൂരുവരെയുള്ള സ്റ്റേഷനുകൾ പാലക്കാട് ഡിവിഷനുകീഴിൽനിന്ന് മൈസൂരു ഡിവിഷനിലേക്ക്...

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...