കെ.എസ്‌.ആര്‍.ടി.സിക്ക് 145.63 കോടി രൂപകൂടി അനുവദിച്ചു ; ശമ്പള വിതരണം വേഗം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ആന്റണി രാജു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: കെ.എസ്‌.ആര്‍.ടി.സിക്ക് സര്‍ക്കാരിന്റെ  145.63 കോടി രൂപയുടെ അടിയന്തിര സഹായം. കഴിഞ്ഞദിവസം അനുവദിച്ച 50 കോടിക്ക് പുറമെയാണിത്. കൂപ്പണുകള്‍ ആരേയും അടിച്ചേല്‍പ്പിക്കില്ലെന്നും ശമ്പള വിതരണം വേഗം പൂര്‍ത്തിയാക്കുമെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ശമ്പള പ്രതിസന്ധി ഉടന്‍ പരിഹരിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം.

കെ.എസ്‌.ആര്‍.ടി.സിയുടെ പ്രശ്നങ്ങള്‍ സംബന്ധിച്ച്‌ തിങ്കളാഴ്ച മുഖ്യമന്ത്രിയും യൂണിയന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്തും. കെ.എസ്‌.ആര്‍.ടി.സിയെ നൂതന മാറ്റങ്ങളിലൂടെ മെച്ചപ്പെടുത്തും. ചെലവ് കുറച്ച്‌ വരുമാനം വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. ഇന്ധനവില വര്‍ധിച്ചതോടെ ചെലവ് കോടിക്കണക്കിന് രൂപയായി വര്‍ധിച്ചു. ഗ്രാമവണ്ടി പദ്ധതിയും സ്വിഫ്റ്റ് സര്‍വീസുമെല്ലാം വരുമാനം വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമാണ്. നല്ല മാറ്റത്തെ ചിലര്‍ കണ്ണടച്ച്‌ എതിര്‍ക്കുന്നു.

സ്വിഫ്റ്റിനെതിരെപോലും ചിലര്‍ കോടതിയെ സമീപിച്ചു. എന്നാല്‍ എതിര്‍പ്പുകള്‍ തള്ളി കോടതി അനുമതി നല്‍കി. മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ തയ്യാറാകണം. എതിര്‍പ്പിനെ ഭയന്ന് കെ.എസ്‌.ആര്‍.ടി.സിയെ മെച്ചപ്പെടുത്തുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടുപോകില്ല. കണ്‍സ്യൂമര്‍ഫെഡ്, സപ്ലൈകോ എന്നിവിടങ്ങളില്‍നിന്ന് കൂപ്പണ്‍ മുഖേന ജീവനക്കാര്‍ക്ക് സാധനങ്ങള്‍ ലഭിക്കും. കൂപ്പണ്‍ വാങ്ങണമെന്ന് നിര്‍ബന്ധമില്ലെന്നും മന്ത്രി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...