കൊട്ടാരക്കര: അമ്മൂമ്മയെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കൊച്ചുമകളെ കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തു. വെട്ടിക്കവല പനവേലി ഇരണൂര്‍ നിഷാഭവനില്‍ സരസമ്മയെ (80) തടിക്കഷണം ഉപയോഗിച്ച് ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ മകളുടെ മകളായ നിഷയെയാണ് (24) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്.
സരസമ്മയെ ആശുപത്രിയില്‍ കൊണ്ട് പോകാനായി ഓടിയെത്തിയവരെ പ്രതി തടഞ്ഞതായും പരാതിയിലുണ്ട്. അമ്മൂമ്മയുടെ പേരിലുള്ള വസ്തു കൊച്ചുമകള്‍ക്ക് എഴുതിനല്‍കാത്തതാണ് വിരോധത്തിന് കാരണമെന്നും പോലീസ് പറഞ്ഞു. കൊട്ടാരക്കര സി.ഐ ജോസഫ് ലിയോണിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.