പുത്തുമല ദുരന്തം ; ഒടുവിൽ ലഭിച്ച മൃതദേഹം കാണാതായ ആരുടേയുമല്ല

For full experience, Download our mobile application:
Get it on Google Play

വയനാട് : പുത്തമലക്ക് സമീപമുള്ള സൂചിപ്പാറ വെള്ളചാട്ടത്തിന് അടുത്തു നിന്ന് ലഭിച്ച മൃതദേഹത്തിന്റെ ഡിഎന്‍എ ഫലം പുറത്ത് വന്നു. ഇവിടെ നിന്നും ഒടുവില്‍ ലഭിച്ച മൃതദേഹം ദുരന്തത്തില്‍ കാണാതായവരുടെ പട്ടികയിലുള്ള ആരുടെയും അല്ലെന്നാണ് ഡിഎന്‍എ ഫലം. അഞ്ച് പേരെയായിയിരുന്നു കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായത്. കാണാതായ 5 പേരുടെ ബന്ധുക്കളുടെ ഡിഎന്‍എയുമായി ലഭിച്ച മൃതദേഹത്തിന്റെ ഡിഎന്‍എ സാമ്പിളിന് സാമ്യം ഇല്ലെന്നാണ് ഫലം.

അതുകൊണ്ടു തന്നെ പ്രദേശത്ത് മറവ് ചെയ്ത മറ്റാരുടെയെങ്കിലും മൃതദേഹാവശിഷ്ടം മഴയില്‍ ഒഴുകിയെത്തിയത് ആയിരിക്കാം ഇതെന്നാണ് പോലീസ് നിഗമനം. ഇതോടെ കണക്കില്‍ ഉള്‍പ്പെടാത്ത ആരെങ്കിലും മണ്ണിടിച്ചിലില്‍ അകപ്പെട്ടിരുന്നോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. പുത്തുമല ഉരുള്‍പൊട്ടലില്‍ 17 പേരായിരുന്നു അകപ്പെട്ടത്. ഇതില്‍ 12 പേരുടെ മൃതദേഹങ്ങളാണ് പ്രദേശത്ത് നിന്ന് കണ്ടെത്തിയത്. 6 മാസത്തിന് ശേഷമാണ് സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്തെ പുഴയില്‍ ഇപ്പോള്‍ ഡിഎന്‍എ ഫലം വന്ന മൃതദേഹം കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണാഘോഷത്തിനിടെ അച്ചടക്കലംഘനം ; തിരുവനന്തപുരത്ത് മൂന്ന് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് സ്റ്റേഷനിൽ നടന്ന ഓണാഘോഷത്തിനിടെ അച്ചടക്കരഹിതമായി പെരുമാറിയതിന്...

തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്

0
കൊച്ചി: തെരുവ് നായ്ക്കളെ ദയാവധം ചെയ്യുന്നതിനുള്ള മാർ​ഗനിർദേശം പുറത്തിറക്കി തദ്ദേശ വകുപ്പ്....

തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

0
തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ആകെ വോട്ടർമാർ...

വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി എപി അനിൽകുമാർ

0
മലപ്പുറം: വഖഫ് വിഷയത്തിൽ സമസ്ത നേതാവ് ഉമർ ഫൈസിക്ക് മറുപടിയുമായി മന്ത്രി...