ഭര്‍ത്താവിനെ കത്രിക ഉപയോ​ഗിച്ച്‌ കുത്തിക്കൊന്നു ; യുവതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പൊള്ളാച്ചി : യുവതി ഭര്‍ത്താവിനെ കത്രിക ഉപയോ​ഗിച്ച്‌ കുത്തിക്കൊന്നു. വടക്കിപാളയം വാട്ടര്‍ ടാങ്ക് വീഥിയില്‍ താമസിക്കുന്ന വിനോദ് കുമാറിനെ (36) ആണ് ഭാര്യ മഹാലക്ഷ്മി കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. തയ്യല്‍ തൊഴിലാളിയായ മഹാലക്ഷ്മി ഭര്‍ത്താവിന്റെ മര്‍ദ്ദനം സഹിക്കാനാകാതെയാണ് തയ്യലിനുപയോ​ഗിക്കുന്ന കത്രിക ഉപയോ​ഗിച്ച്‌ കുത്തിയത്. ഭര്‍ത്താവിനെ കത്രിക കൊണ്ട് കുത്തിക്കൊന്നത് സംശയരോഗത്തെ തുടര്‍ന്നുണ്ടായ മര്‍ദനം സഹിക്കവയ്യാതെയെന്ന് യുവതി പോലീസിനു മൊഴി നല്‍കി. വിനോദ് കുമാര്‍ സംശയ രോഗിയും മദ്യപാനിയുമായിരുന്നെന്നും മദ്യപിച്ച്‌ എത്തി മര്‍ദനം പതിവായിരുന്നെന്നും തയ്യല്‍ തൊഴിലാളിയായ മഹാലക്ഷ്മി പറഞ്ഞു.

സംഭവ ദിവസം മദ്യപിച്ച്‌ വീട്ടില്‍ എത്തിയ വിനോദ് കുമാര്‍ മഹാലക്ഷ്മിയെ ക്രൂരമായി മര്‍ദിച്ചു . മര്‍ദനം സഹിക്കവയ്യാതെ കത്രിക കൊണ്ട് വയറിലും നെഞ്ചിലും കുത്തി പരുക്കേല്‍പ്പിച്ചു. തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ച്‌ ഭര്‍ത്താവ് സ്വയം കുത്തി പരുക്കേല്‍പ്പിച്ചതാണെന്ന് അധികൃതരോട് പറഞ്ഞു. ഡോക്ടര്‍മാര്‍ പരിശോധിച്ചപ്പോള്‍ ഇയാള്‍ മരിച്ചിരുന്നു. സംശയം തോന്നി ആശുപത്രി അധികൃതര്‍ പോലീസില്‍ വിവരമറിയിച്ചു. പോലീസിന്റെ ചോദ്യം ചെയ്യലിലാണ് മഹാലക്ഷ്മി കുറ്റം സമ്മതിച്ചത്. കൊല്ലപ്പെട്ട വിനോദ് കുമാര്‍ പാമ്പ് പിടുത്തക്കാരനാണ്. ഇവര്‍ക്കു രണ്ട് മക്കളുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്ത നാലു പേരെ മാന്നാർ പോലീസ് അറസ്റ്റ് ചെയ്തു

0
മാന്നാർ: യുവതിയെ മർദിക്കുകയും അപമാനിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട് മാന്നാർ പോലീസ് രജിസ്റ്റർ...

അബുദാബി അൽ മുസഫയിലെ ഫാക്ടറിയിൽ വൻ തീപിടുത്തം

0
അബുദാബി: അബുദാബി അൽ മുസഫ ഐക്കാഡ് 3 വ്യവസായ മേഖലയിലെ...

ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ ഇറങ്ങിപ്പോയി

0
കൊച്ചി: ക്ലീനറുമായുള്ള തർക്കത്തെ തുടർന്ന് സ്വകാര്യ ബസ് നടുറോഡിൽ നിർത്തി ഡ്രൈവർ...

വീടിന്റെ വരാന്ത തൂത്തു വാരുന്നതിനിടെ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്ത് മോഷ്ടാവ് രക്ഷപ്പെട്ടു

0
മലപ്പുറം: താനാളൂർ ചുങ്കത്ത് വീടിന്റെ വരാന്തിൽ തൂത്തുവാരുന്നതിനിടെ വീട്ടമ്മയുടെ കഴുത്തിൽ...