കു​ള​ത്തൂ​പ്പു​ഴയില്‍ കരടിയുടെ ആ​ക്ര​മ​ണ​ത്തി​ല്‍ മ​ധ്യ​വ​യ​സ്​​ക​ന് പ​രി​ക്ക്

For full experience, Download our mobile application:
Get it on Google Play

കു​ള​ത്തൂ​പ്പു​ഴ : വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ക്കാ​ന്‍ വ​ന​ത്തി​ല്‍ പോ​യ മ​ധ്യ​വ​യ​സ്​​ക​ന് ക​ര​ടി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍ പ​രി​ക്കേ​റ്റു. കു​ള​ത്തൂ​പ്പു​ഴ ആ​റ്റി​നു​കി​ഴ​ക്കേ​ക്ക​ര ചെ​മ്പ​ന​ഴി​ക​ത്ത് താ​മ​സം മോ​ഹ​ന​നെ (45) ആ​ണ് മു​ഖ​ത്തും തല​യി​ലും ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം പ​രി​ക്കു​ക​ളോ​ടെ കു​ള​ത്തൂ​പ്പു​ഴ സാ​മൂ​ഹി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ ചി​കി​ത്സ തേ​ടി​യെ​ത്തി​യ മോ​ഹ​ന​നെ ത​ല​യി​ലേ​റ്റ പ​രി​ക്ക്​ ഗു​രു​ത​ര​മാ​യ​തി​നാ​ല്‍ പ്രഥ​മ ശു​ശ്രൂ​ഷ ന​ല്‍​കി മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.

കു​ള​ത്തൂ​പ്പു​ഴ വ​നം റേ​ഞ്ചി​ല്‍ പെ​ട്ട വ​ന​മേ​ഖ​ല​യി​ല്‍ നി​ന്ന്​ വ​ന​വി​ഭ​വ​ങ്ങ​ള്‍ ശേ​ഖ​രി​ച്ച്‌ മ​ട​ങ്ങു​ന്ന​തി​നി​ടെ പൊടുന്ന​നെ മു​ന്നി​ല്‍​പ്പെ​ട്ട ക​ര​ടി നി​വ​ര്‍​ന്ന് നി​ന്ന് മോ​ഹ​ന​ന്റെ മു​ഖ​ത്ത് ക​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന​വ​ര്‍ ബ​ഹ​ളം വെ​ച്ച​തോ​ടെ ഓ​ടി മ​റ​യു​ക​യാ​യി​രു​ന്നു​വെ​ന്നു​മാ​ണ് ആ​ശു​പ​ത്രി അ​ധി​കൃ​ത​രോ​ട് മോ​ഹ​ന​ന്‍ പ​റ​ഞ്ഞ​ത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്ത്

0
പത്തനംതിട്ട: ശബരിമലയിൽ നടന്ന കൂടുതൽ ക്രമക്കേടിന്റെ വിവരങ്ങൾ പുറത്തുവരികയാണ്. 2021ൽ...

കുറ്റിപ്പുറം ബസ് അപകടം : അമിതവേഗമാണ് അപകടകാരണമെന്ന് എംവിഡി റിപ്പോർട്ട്

0
മലപ്പുറം: കുറ്റിപ്പുറം ബസ് അപകടത്തിന് പ്രധാന കാരണം അമിതവേഗമാണെന്ന് മോട്ടോർ വാഹന...

കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു

0
കാക്കനാട്: കാർ വൈദ്യുത തൂണിലിടിച്ചുണ്ടായ അപകടത്തിൽ ഇൻഫോപാർക് ജീവനക്കാരനായ യുവാവ് മരിച്ചു....

മലപ്പുറത്ത് ഒരുമാസത്തിനിടെ 150പേർക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു ; രണ്ടുമരണം

0
കാളികാവ് : മലപ്പുറത്തെ മഞ്ഞപ്പിത്തവ്യാപനം ആശങ്കയുണർത്തുന്നു. ഒരു മാസത്തിനിടെ ജില്ലയിൽ 150...