വീണ്ടും ഗോവിന്ദചാമി മോഡല്‍ ആക്രമണം ; പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ ആക്രമണം ; ആഭരണങ്ങള്‍ ഊരി വാങ്ങി ; ട്രെയിനില്‍ നിന്ന് വീണ യുവതി ആശുപത്രിയില്‍

For full experience, Download our mobile application:
Get it on Google Play

കൊച്ചി :ഏറണാകുളം കാഞ്ഞിരമറ്റത്തിനു സമീപം ഒലിപ്പുറത്തു പാസഞ്ചര്‍ ട്രെയിനില്‍ യുവതിക്ക് നേരെ ആക്രമണം. അജ്ഞാതന്‍ ഭീഷണിപ്പെടുത്തി ആഭരണങ്ങള്‍ ഊരി വാങ്ങി. ആക്രമണത്തിനിടയില്‍ യുവതി ട്രെയിനിനു പുറത്തേക്കു ചാടി. വീഴ്ചയില്‍ തലയ്ക്കു പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചറില്‍ രാവിലെ 10 മണിയോടെയാണു സംഭവം.

ചെങ്ങന്നൂരില്‍ ജോലിക്കു പോകാനായി മുളന്തുരുത്തിയില്‍നിന്നാണു യുവതി ട്രെയിനില്‍ കയറിയത്. കാഞ്ഞിരമറ്റം കഴിഞ്ഞയുടനെ അജ്ഞാതന്‍ സ്‌ക്രൂ ഡ്രൈവര്‍ ഉപയോഗിച്ചു കുത്തുമെന്നു യുവതിയെ ഭീഷണിപ്പെടുത്തി മാലയും വളയും ഊരി വാങ്ങുകയായിരുന്നു. വീണ്ടും ആക്രമിക്കാനായി കൈയ്ക്കു കയറി പിടിച്ചപ്പോള്‍ യുവതി ഡോര്‍ തുറന്നു പുറത്തേക്കു ചാടുകയായിരുന്നുവെന്നു പറയുന്നു. യുവതിയെ ചികിത്സയ്ക്കായി കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഈ യുവതി മാത്രമാണു കമ്പാര്‍ട്ടുമെന്റില്‍ ആ സമയം ഉണ്ടായിരുന്നത്. മുളന്തുരുത്തി സ്റ്റേഷന്‍ വിട്ട ഉടനെ ട്രെയിനിലെ ബാത്ത്‌റൂമിന്റെ ഭാഗത്തേയ്ക്കു വലിച്ചിഴച്ചു കൊണ്ടുവരികയും ആക്രമിക്കുകയും ചെയ്തു. ഈ സമയം വാതില്‍ തുറന്നു പുറത്തേയ്ക്കു ചാടാന്‍ ശ്രമിച്ച യുവതി ഓടുന്ന ട്രെയിനില്‍ തൂങ്ങിക്കിടക്കുകയും കൈവിട്ടു താഴെ വീഴുകയുമായിരുന്നു. റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ളവര്‍ ആശുപത്രിയിലെത്തി മൊഴിയെടുത്തു. പ്രതിയെ തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് ; കാന്തപുരം അബൂബക്കർ മുസ്ലിയാരുമായി കൂടിക്കാഴ്ച

0
കോഴിക്കോട്: മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ന് കോഴിക്കോട് സന്ദർശനം നടത്തും....

കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച കേസ് : ഒരാൾ അറസ്റ്റിൽ, പ്രായപൂർത്തിയാകാത്ത കൂട്ടാളിയും പിടിയിൽ

0
ആറ്റിങ്ങൽ : മങ്കാട്ടുമൂലയിൽ കോളേജ് വിദ്യാർഥിയെ വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ അറസ്റ്റുചെയ്തു....