മാങ്ങയുടെ മറവിൽ കഞ്ചാവ് കടത്ത് ;150 കിലോ കഞ്ചാവുമായി കൊച്ചിയിൽ രണ്ടു പേരെ പിടികൂടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി :150 കിലോ കഞ്ചാവുമായി കൊച്ചിയിൽ രണ്ടു പേരെ പിടികൂടി. പാലക്കാട് കൽമണ്ഡപം സ്വദേശി നന്ദകുമാർ(27), വാളയാർ സ്വദേശി കുഞ്ഞുമോൻ (36) എന്നിവരാണു പിടിയിലായത്. പ്രതികൾ വധശ്രമം ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളിലും ലഹരിമരുന്ന് കേസുകളിലും പ്രതികളാണ്. കണ്ടെയ്നർ റോഡിലെ ആനവാതിൽ എന്ന സ്ഥലത്തുനിന്ന് വാനിൽ കടത്തുകയായിരുന്ന കഞ്ചാവാണ് സ്റ്റേറ്റ് എൻഫോഴ്‌സ്മെന്റ് സ്‌ക്വാഡ് പിടിച്ചെടുത്തത്.

ലോക്ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി മദ്യശാലകൾ അടഞ്ഞതോടെ ലഹരിമരുന്ന് മാഫിയകൾ പിടിമുറുക്കുന്നു എന്ന രഹസ്യ വിവരത്തെ തുടർന്ന് മലപ്പുറം, പാലക്കാട്‌, എറണാകുളം ജില്ലകളിലായി കഴിഞ്ഞ രണ്ട് ദിവസങ്ങളില്‍ നടത്തിയ നിരീക്ഷണത്തിലാണ് പ്രതികൾ വലയിലായത്. ഹൈദരാബാദിൽനിന്നും മാങ്ങ കൊണ്ടുവരുന്നതിന്റെ മറവിലാണ് ഇവര്‍ കഞ്ചാവ് കടത്തിയത്. മാങ്ങ നിറച്ച ക്രേറ്റുകൾക്കിടയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

കുഞ്ഞുമോൻ എക്‌സൈസ് പിടികൂടിയ കഞ്ചാവ് കേസിൽ അടുത്തിടെ ജാമ്യത്തിൽ ഇറങ്ങിയിരുന്നു. വീണ്ടും കഞ്ചാവ് കടത്തിൽ സജീവമായി. ആന്ധ്രയിൽനിന്നും വൻതോതിൽ കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്ന സംഘത്തിലെ പ്രധാനിയാണ് കുഞ്ഞുമോൻ. എറണാകുളം മുളവുകാട് സ്വദേശി ബോട്ട് ആന്റണി എന്നറിയപ്പെടുന്ന ആന്റണിക്ക് വേണ്ടിയാണു കഞ്ചാവ് എത്തിച്ചതെന്ന് പ്രതികൾ വെളിപ്പെടുത്തി. സ്റ്റേറ്റ് എക്‌സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡിന്റെ ചുമതലയുള്ള എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ടി.അനികുമാറിന്റെ നേതൃത്വത്തിലുള്ള സ്‌ക്വാഡ് ആണ് പ്രതികളെ പിടികൂടിയത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട നിലയിൽ‍ കണ്ടെത്തി ; പ്രതി ഒളിവിൽ

0
ജയ്പുർ: രാജസ്ഥാനിലെ ജയ്പുരിനടത്തുള്ള കർധാനിയിൽ ഒരു കുടുംബത്തിലെ നാല് പേരെ കൊല്ലപ്പെട്ട...

ബ്രിക്‌സ് രാജ്യങ്ങൾ വാണിജ്യ ഇടപാടുകൾ സ്വന്തം കറൻസിയിൽ നടത്താൻ ആലോചിക്കുന്നെന്ന് വിദേശകാര്യ മന്ത്രാലയം

0
ഡൽഹി: ബ്രിക്‌സ് കൂട്ടായ്മയിലെ അംഗരാജ്യങ്ങൾക്കായി പൊതുവായ ഒറ്റ കറൻസി പുറത്തിറക്കുന്നതിനെക്കുറിച്ച് നിലവിൽ...

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...