സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധന കിറ്റുകൾക്ക് ക്ഷാമം

For full experience, Download our mobile application:
Get it on Google Play

തിരുവനനന്തപുരം : സംസ്ഥാനത്ത് ആര്‍ടിപിസിആര്‍ പരിശോധനാ കിറ്റുകൾക്ക് ക്ഷാമം. കൂട്ടപ്പരിശോധന വന്നതോടെയാണ് മിക്ക ആശുപത്രികളിലും കിറ്റിന് ക്ഷാമം തുടങ്ങിയത്. പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങിയെന്ന് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷൻ അറിയിച്ചു.

രോഗ വ്യാപന തീവ്രത കൂടിയതോടെ പരിശോധനകളുടെ എണ്ണം സര്‍ക്കാര്‍ കുത്തനെ കൂട്ടി. രണ്ട് ദിനം കൊണ്ട് മൂന്ന് ലക്ഷത്തിലധികം പേരെ വരെ പരിശോധിച്ചു. പലര്‍ക്കും ലക്ഷണങ്ങളില്ലാതിരുന്ന സാഹചര്യത്തില്‍ ഹൈ റിസ്ക് വിഭാഗത്തിലെ 70 ശതമാനം പേര്‍ക്കും ആര്‍ ടി പി സി ആര്‍ പരിശോധനയാണ് നടത്തിയത്. ഇതോടെയാണ് പിസിആര്‍ പരിശോധന കിറ്റുകളുടെ കുറവ് അനുഭവപ്പെട്ടു തുടങ്ങിയത്. നിലവില്‍ ഒന്നരലക്ഷം കിറ്റുകള്‍ മാത്രമാണ് സ്റ്റോക്കുള്ളത്.

ദിവസവും ചെയ്യുന്ന പരിശോധനകളില്‍ ആര്‍ ടി പി സിആര്‍ പരിശോധനകളുടെ എണ്ണം കൂട്ടാനുള്ള നിര്‍ദേശം ഉള്ളതിനാൽ  രണ്ടോ മൂന്നോ ദിവസത്തേക്ക് മാത്രമേ ഇത് തികയൂ. കൃത്യത കുറഞ്ഞ ആന്‍റിജൻ പരിശോധനയില്‍ ഫലം നെഗറ്റീവ് ആകാനുള്ള സാധ്യതയും കൂടുതലാണ്. ലക്ഷണങ്ങളില്ലാത്തവരേയും വ്യാപകമായി പരിശോധിക്കുന്നുണ്ട്. ഈ ഘട്ടത്തിൽ ഫലത്തിലുണ്ടാകുന്ന കൃത്യത കുറവ് തിരിച്ചടിയാകുമെന്ന ആശങ്കയിലാണ് ആശുപത്രികളും ജില്ലയിലെ പരിശോധന കേന്ദ്രങ്ങളും.

ഈ സഹാചര്യത്തിൽ ജില്ലകൾ കിറ്റ് ക്ഷാമം സംസ്ഥാന തല അവലോകന യോഗത്തില്‍ അറിയിച്ചു. അതേസമയം കൂടുതല്‍ കിറ്റ് വാങ്ങാൻ നീക്കം തുടങ്ങിയെന്നാണ് മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ  വിശദീകരണം. 8 ലക്ഷം പരിശോധന കിറ്റുകള്‍ക്ക് ഓര്‍ഡര്‍ നല്‍കി. 8 കമ്പിനികളില്‍ നിന്നായാണ് കിറ്റുകൾ വാങ്ങുക. ഒരു കിറ്റിന് 42 രൂപ മുതൽ 95 രൂപ വരെ നല്‍കിയാണ് അടിയന്തര ഘട്ടത്തിൽ കിറ്റുകള്‍ വാങ്ങുന്നതെന്നും മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷൻ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...