നീലഗിരിയിലെ ദൊഡബെട്ട മലമുകളില്‍ നിന്ന് ചാടി 62 കാരിയായ സ്ത്രീ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂര്‍ : നീലഗിരിയിലെ ദൊഡബെട്ട മലമുകളില്‍ നിന്ന് ചാടി 62 കാരിയായ സ്ത്രീ ആത്മഹത്യ ചെയ്തു. കുടുംബത്തോടൊപ്പം വിനോദയാത്രയ്‌ക്ക് എത്തിയതായിരുന്നു ഇവര്‍. കോയമ്പത്തൂര്‍ രാഗവേന്ദ്ര നഗര്‍ സ്വദേശി നടരാജിന്റെ ഭാര്യ ലീലാവതിയാണ് മരിച്ചത്. ബസില്‍ ഊട്ടിയില്‍ വന്ന സ്ത്രീ ഓട്ടോ പിടിച്ചാണ് ഇവിടെയെത്തിയത്. തമിഴ്നാട്ടിലെ ഏറ്റവും ഉയരംകൂടിയ മലയായ ദൊഡബെട്ടയില്‍ നിന്നും ആളുകള്‍ താഴേക്ക് ചാടി ആത്മഹത്യ ചെയ്യുന്നത് തടയാന്‍ സുരക്ഷാ ബാരിക്കേഡുകള്‍ കെട്ടി തിരിച്ചിരുന്നു. വിനോദസഞ്ചാരികള്‍ സുരക്ഷാ ബാരിക്കേഡുകള്‍ മറികടന്ന് പോകരുതെന്ന് മുന്നറിയിപ്പും നല്‍കിയിരുന്നു. ഇത് മറികടന്നാണ് ലീലാവതി മുന്നോട്ട് പോയി ആത്മഹത്യ ചെയ്‌തത്.

സമീപത്ത് വീഡിയോ എടുത്തുകൊണ്ടിരുന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ഇവര്‍ താഴേക്ക് ചാടുകയായിരുന്നു. വിവരമറിഞ്ഞ് ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ബാഗിലുള്ള ഫോട്ടോയില്‍ നിന്നാണ് ലീലാവതിയെ തിരിച്ചറിഞ്ഞത്. 16,000 രൂപയും ബാഗിലുണ്ടായിരുന്നു. മൃതദേഹം ഊട്ടി സര്‍ക്കാര്‍ ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് കൈമാറി. ആത്മഹത്യയുടെ കാരണം ഇത് വരെ കണ്ടെത്തിയിട്ടില്ല. കുടുംബപ്രശ്നമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ തീരുമാനമെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.മുരളീധരൻ

0
തിരുവനന്തപുരം: ബ്ലീച്ചിങ് പൗഡർ ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിൽ ആഭ്യന്തര വകുപ്പ് തുടർ...

ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം തകര്‍ത്ത് സഹപാഠികള്‍

0
ഇടുക്കി: ലഹരി ഉപയോഗം അധ്യാപകരെ അറിയിച്ചതിന് ഇടുക്കി തൊടുപുഴയില്‍ വിദ്യാര്‍ഥിയുടെ ജനനേന്ദ്രിയം...

നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ അറിയിച്ച് കേന്ദ്രസര്‍ക്കാര്‍

0
ഡൽഹി: നീറ്റ് യുജി പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഒരുക്കിയ മാറ്റങ്ങള്‍ സുപ്രീംകോടതിയെ...

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് കൂടി വ്യാപിപ്പിക്കാൻ സംസ്ഥാന സർക്കാർ സന്നദ്ധമാണെന്ന്...

0
തിരുവനന്തപുരം: നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് നടപ്പാക്കിയിട്ടുള്ള സ്‌കൂൾ ഉച്ചഭക്ഷണ...