ഫ​ര്‍​സീ​ന്‍ മ​ജീ​ദി​നെ​തി​രെ കാ​പ്പ ചു​മ​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രെ ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ച ഫ​ര്‍​സീ​ന്‍ മ​ജീ​ദി​നെ​തി​രെ കാ​പ്പ ചു​മ​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നേ​താ​വ് റി​ജി​ല്‍ മാ​ക്കു​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ക​ള​ക്‌ട്രേ​റ്റി​ന് മു​ന്‍​പി​ല്‍ സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ​ത്തി​നി​ടെ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സു​മാ​യി സം​ഘ​ര്‍​ഷ​മു​ണ്ടാ​യി.പോ​ലീ​സു​മാ​യി പ്ര​വ​ര്‍​ത്ത​ക​ര്‍ വാ​ക്കേ​റ്റ​ത്തി​ലേ​ര്‍​പ്പെ​ട്ടു. ബാ​രി​ക്കേ​ഡ് ത​ക​ര്‍​ക്കാ​ന്‍ ശ്ര​മി​ച്ച പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. ബാ​രി​ക്കേ​ഡി​ന് മു​ക​ളി​ല്‍ ക​യ​റി​യ പ്ര​വ​ര്‍​ത്ത​ക​ര്‍ പോ​ലീ​സ് വാ​ഹ​ന​ത്തി​ന് നേ​രെ ക​മ്പേ​റി​ഞ്ഞു.

പ്ര​വ​ര്‍​ത്ത​ക​ര്‍ ഇ​തു​വ​രെ​യും പി​രി​ഞ്ഞു​പോ​കാ​ന്‍ ത​യാ​റാ​യി​ട്ടി​ല്ല. ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ വ​ന്‍ പോ​ലീ​സ് സ​ന്നാ​ഹ​മാ​ണ് സ്ഥ​ല​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന​ത്.ഫ​ര്‍​സീ​നെ​തി​രെ നി​ര​വ​ധി കേ​സു​ക​ളു​ണ്ടെ​ന്നും ജി​ല്ല​യി​ല്‍ നി​ന്നും നാ​ടു​ക​ട​ത്ത​ണ​മെ​ന്നു​മാ​യി​രു​ന്നു ക​മ്മീ​ഷ​ണ​ര്‍ ആ​ര്‍. ഇ​ള​ങ്കോ സ​മ​ര്‍​പ്പി​ച്ച റി​പ്പോ​ട്ടി​ലു​ള്ള​ത്. തു​ട​ര്‍​ന്ന് ഡി ​ഐ​ജി രാ​ഹു​ല്‍ ആ​ര്‍. നാ​യ​ര്‍, ഫ​ര്‍​സീ​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ് ന​ല്‍​കി. കേ​സു​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് ഫ​ര്‍​സീ​ന്‍ ഡി ​ഐ​ജി​ക്ക് മ​റു​പ​ടി ന​ല്‍​കി​യ​ത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പ്രതിഷേധങ്ങളിൽ കൈകോർത്ത് കേരളത്തിന്റെ യൗവ്വനം; സന്തോഷം പങ്കുവെച്ച് അഭിജീത് ദീപ്‌കെ

0
ന്യൂഡല്‍ഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജി വെക്കുന്നത് വരെ...

ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡ് പണി അനിശ്ചിതത്വത്തിൽ : ദുരിതമൊഴിയാതെ നാട്ടുകാർ

0
​റാന്നി: വർഷങ്ങളായി കടുത്ത യാത്രാക്ലേശം അനുഭവപ്പെടുന്ന ഇട്ടിയപ്പാറ-ജണ്ടായിക്കൽ-വടശ്ശേരിക്കര റോഡിന്റെ നവീകരണ പണികൾ...

എൽ നിനോ ഭീഷണിയിൽ കേരള തീരം

0
കൊച്ചി: കാലാവസ്ഥാ വ്യതിയാനവും ആഗോള പ്രതിഭാസമായ എൽ നിനോയും കേരളത്തിന്റെ മത്സ്യമേഖലയ്ക്ക്...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
റോഡ് സുരക്ഷ യോഗം ചേര്‍ന്നു ശബരിമല മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത്...