കൊല്ലം : കൊല്ലത്ത് യുവതിയെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര പുത്തൂരിലാണ് സംഭവം പവിത്രേശ്വരം വഞ്ചിമുക്ക് രഘു മന്ദിരത്തില്‍ ഷീന (34) ആണ് മരിച്ചത്. കുട്ടികളെ സ്‌കൂളില്‍ വിട്ട ശേഷം ഏറെ നേരം കഴിഞ്ഞിട്ടും ഷീന മുറിയില്‍ നിന്ന് പുറത്തേക്കിറങ്ങി വന്നിരുന്നില്ല. തുടര്‍ന്ന് മുറിയിലെത്തി നോക്കിയപ്പോഴാണ് തൂങ്ങി നില്‍ക്കുന്നതായി കണ്ടെത്തിയത്.
ഭര്‍ത്താവിന്റെ മാതാപിതാക്കളുടെയും സഹോദരിയുടെയും ഒപ്പമാണ് ഷീന താമസിക്കുന്നത്. ഭര്‍ത്താവ് രാജേഷ് ദുബായിലാണ്. രാജേഷിന്റെ സഹോദരി ഷീനയെ നിരന്തരം മര്‍ദ്ദിക്കാറുണ്ടായിരുന്നു എന്നാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്താവിന്റെ മുന്നില്‍ വെച്ച് പോലും ഇവര്‍ ഷീനയെ മര്‍ദ്ദിച്ചിരുന്നു. ഭര്‍തൃവീട്ടിലെ പീഡനമാണോ മരണത്തിന് കാരണമെന്ന് പോലീസ് സംശയിക്കുന്നു. പുത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.