പ്രണയത്തില്‍ നിന്ന് പിന്‍മാറിയെന്ന് ആരോപിച്ച്‌ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പ്രണയത്തില്‍ നിന്ന് പിന്‍മാറിയെന്ന് ആരോപിച്ച്‌ യുവതിയെ വീട്ടില്‍ കയറി ആക്രമിച്ചതായി പരാതി. വെച്ചുച്ചിറ വെണ്‍കുറിഞ്ഞിയിലാണ് സംഭവം. പരാതിക്കാരിയുടെ സഹപാഠിയായ യുവാവ് വീട്ടില്‍ അതിക്രമിച്ചു കയറുകയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയില്‍ പറയുന്നു.

സ്വകാര്യ സംഭാഷണ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്നാണ് യുവാവ് ഭീഷണിപ്പെടുത്തിയത്. യുവതിയുടെ പരാതിയില്‍ എരുമേലി സ്വദേശി ആഷിക്കിനെ വെച്ചുച്ചിറ പോലീസ് അറസ്റ്റ് ചെയ്തു.

സഹപാഠികളായിരുന്ന പരാതിക്കാരിയും യുവാവും മുമ്പ് പ്രണയത്തിലായിരുന്നു. എന്നാല്‍ യുവാവിന്‍റെ ചില ദുശീലങ്ങള്‍ കാരണം  പരാതിക്കാരി ഈ ബന്ധത്തില്‍ നിന്ന് പിന്‍മാറിയിരുന്നു. കൂടാതെ ഉപരിപഠനത്തിനായി വിദേശത്തേക്കു പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു യുവതി. അതിനിടെയാണ് യുവാവ് വീടുകയറി പരാതിക്കാരിയെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്തത്.

എരുമേലിയില്‍ വെച്ച്‌ പരാതിക്കാരിയും യുവാവും തമ്മില്‍ നടുറോഡില്‍വെച്ച്‌ വഴക്കിടുകയും ചെയ്തിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ വീട്ടിലേക്ക് പോകാന്‍ ഒരുങ്ങിയ യുവതിയെ ആഷിഖ് തടഞ്ഞു നിര്‍ത്തി അസഭ്യം പറയുകയായിരുന്നു. അതിന് പിന്നാലെയാണ് ആഷിഖ് യുവതിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി ഭീഷണിപ്പെടുത്തിയത്. ഇതേത്തുടര്‍ന്നാണ് ആഷിഖിനെതിരെ യുവതി പോലീസില്‍ പരാതി നല്‍കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...