പേരക്കുട്ടിയുടെ കല്യാണം കൂടാനെത്തിയ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : പേരക്കുട്ടിയുടെ കല്യാണം കൂടാനെത്തിയ വയോധികയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അഴവത്ത് വളപ്പിൽ നാരായണികുട്ടി എന്ന ബേബി (70)യേയാണ് കിണറ്റിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. വെള്ളിയാഴ്ച്ച ഉച്ചക്ക് മുമ്പ് ചങ്ങരംകുളം ചിറവല്ലൂർ പടിഞ്ഞാറ്റ് മുറിയിലാണ് സംഭവം. മൂത്ത മകൾ സതിദേവിയുടെ വീട്ടിലെ കിണറ്റിലായിരുന്നു ഇവരെ മരിച്ച നിലയിൽ കണ്ടത്. വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കിണറ്റിൽ വീണത്. നഴ്‌സറി ടീച്ചറായ മകൾ നഴ്‌സറിയിലേക്കും ബേബിയുടെ ഭർത്താവ് രാധാകൃഷ്ണൻ അമ്പലത്തിലേക്കും പോയിരുന്നു.

രാധാകൃഷ്ണൻ തിരിച്ച് വീട്ടിൽ എത്തിയ സമയത്ത് ബേബിയെ കാണാനില്ലെന്ന് കണ്ട് തിരച്ചിൽ നടത്തിയപ്പോളാണ് കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. ഉടൻ പെരുമ്പടപ്പ് പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് പൊന്നാനി ഫയർഫോഴ്‌സും, പോലീസും നാട്ടുകാരും ചേർന്ന് കിണറ്റിൽ നിന്ന് മൃതദേഹം പുറത്തെടുക്കയായിരുന്നു. സതീദേവിയുടെ മകളുടെ കല്യാണത്തിന് വന്നതായിരുന്നു ബേബി. പെരുമ്പടപ്പ് പോലീസ് ഇൻക്വസ്റ്റ് നടപടികൾ നേതൃത്വം നൽകി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന് ഹൈക്കോടതി

0
കൊച്ചി: ശബരിമലയിലെ മിൽമ നെയ്യ് വിതരണ ക്രമക്കേടിൽ പഴുതടച്ച അന്വേഷണം വേണമെന്ന്...

സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ പേരും ഒ.പി സമയവും : ബോർഡ് പ്രദർശിപ്പിക്കാൻ മന്ത്രി കെ.മുരളീധരന്റെ...

0
തിരുവനന്തപുരം : സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ സേവനങ്ങൾ കൂടുതൽ സുതാര്യവും രോഗീസൗഹൃദവുമാക്കുന്നതിന്റെ...

സര്‍ക്കാര്‍ അറിയിപ്പുകള്‍ : പത്തനംതിട്ട ജില്ല

0
വനിത കമ്മിഷന്‍ സിറ്റിംഗ് : മൂന്ന് പരാതി തീര്‍പ്പാക്കി തിരുവല്ല മാമ്മന്‍ മത്തായി...

ഇൻസ്റ്റഗ്രാം പരസ്യത്തിൽ വീണു; 10 ലക്ഷം രൂപ വായ്പക്ക് അപേക്ഷിച്ച സ്ത്രീക്ക് നഷ്ടമായത് 40...

0
തളിപ്പറമ്പ്: പത്തുലക്ഷം രൂപയുടെ വ്യക്തിഗത വായ്പയ്ക്കായി അപേക്ഷ സമർപ്പിച്ച വീട്ടമ്മയ്ക്ക്...