കന്നിമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു

For full experience, Download our mobile application:
Get it on Google Play

ശബരിമല : മണ്ഡല കാലത്തോടനുബന്ധിച്ച് കന്നിമാസ പൂജയ്ക്കായി അയ്യപ്പ ക്ഷേത്രനട തുറന്നു. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എൻ. പരമേശ്വരൻ നമ്പൂതിരി നട തുറന്ന് ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ചു. മാളികപ്പുറം മേൽശാന്തി ശംഭു നമ്പൂതിരിക്ക് മാളികപ്പുറം ക്ഷേത്ര നട തുറക്കാൻ ശ്രീകോവിലിന്‍റെ താക്കോലും വിഭൂതിയും നൽകി. പതിനെട്ടാംപടി ഇറങ്ങി ആഴി തെളിയിച്ച ശേഷമാണ് ഭക്തരെ പടി കയറാൻ അനുവദിച്ചത്. തന്ത്രി മഹേഷ് മോഹനരുടെ കാർമികത്വത്തിൽ മഹാഗണപതി ഹോമത്തോടെ പൂജകൾ തുടങ്ങും. 21 വരെ പൂജകൾ ഉണ്ടാകും.

അയ്യപ്പ സന്നിധിയിൽ ഇന്നും നാളെയും ലക്ഷാർച്ചന ഉണ്ട്. എല്ലാ ദിവസവും ഉദയാസ്തമനപൂജ, പടിപൂജ, കളഭാഭിഷേകം, പുഷ്പാഭിഷേകം, 25 കലശം എന്നിവ ഉണ്ടാകും. പൂജകൾ പൂർത്തിയാക്കി 21ന് രാത്രി 10ന് നട അടയ്ക്കും. തീർഥാടകരുടെ സൗകര്യാർഥം കെഎസ്ആർടിസി തിരുവനന്തപുരം, ചെങ്ങന്നൂർ, പത്തനംതിട്ട, കൊട്ടാരക്കര, കുമളി, എരുമേലി, കോട്ടയം എന്നീ ഡിപ്പോകളിൽ നിന്നു പമ്പയ്ക്കു സ്പെഷൽ ബസുകൾ സർവീസ് നടത്തും. ഇതിനു പുറമേ നിലയ്ക്കൽ- പമ്പ ചെയിൻ സർവീസും ഉണ്ട്.

മണ്ഡലകാലം തുടങ്ങാൻ ഇനിയും രണ്ട് മാസം മാത്രമാണുള്ളത്. തീർഥാടകാരുടെ വലിയ തിരക്ക് തുടങ്ങിയിരിക്കുന്നു. വൈകിട്ട് 5ന് നട തുറക്കും മുൻപേ പതിനെട്ടാംപടിക്കു മുൻവശത്തെ ബാരിക്കേഡും അതിന് ഇരുവശവും തീർഥാടകരെ കൊണ്ട് നിറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രണ്ട് മാസത്തിനകം മറുപടി നൽകണം; ദേശീയ നഴ്സിംഗ് കമ്മീഷൻ വൈകുന്നതിൽ കേന്ദ്ര സർക്കാരിന് ദില്ലി...

0
ദില്ലി: രാജ്യത്ത് ദേശീയ നഴ്സിംഗ് & മിഡ്‌വൈഫറി കമ്മീഷൻ രൂപീകരിക്കുന്നത് വൈകുന്നതിൽ...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ നഗ്നതാപ്രദർശനം : പഴകുളം സ്വദേശിക്ക് തടവും പിഴയും

0
അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നഗ്നത കാണിച്ച് അപമാനിച്ച പ്രതിക്ക് അടൂർ...

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍ വന്‍ കഞ്ചാവ് വേട്ട

0
മലപ്പുറം: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയില്‍...