പിൻസീറ്റ് ബെല്‍റ്റ് നടപടി കടുപ്പിച്ച് ഇ ട്രാഫിക്ക് പോലീസ് ; പിഴയില്‍ കുടുങ്ങി നിരവധിപേര്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : പിൻസീറ്റ് ബെൽറ്റുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനങ്ങൾക്കെതിരെ ദില്ലി പോലീസ് കർശന നടപടി തുടരുന്നു. ദേശീയ തലസ്ഥാന മേഖലയിൽ ബുധനാഴ്ച ആരംഭിച്ച നടപടികളില്‍ ഇതുവരെ ട്രാഫിക് നിയമം ലംഘിച്ചതിന് നഗരത്തിലെ ട്രാഫിക് പോലീസ് 57 നിയമലംഘകർക്ക് പിഴ ചുമത്തി. പിൻസീറ്റ് ബെൽറ്റ് നിയമം കർശനമായി നടപ്പാക്കുകയും ലംഘിക്കുന്നവർക്ക് 1000 രൂപ പിഴ ചുമത്തുകയും ചെയ്യുകയാണ് ഡൽഹി ട്രാഫിക് പോലീസ് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദേശീയ തലസ്ഥാനത്തെ എൻസിആർ മേഖലയിലെ ന്യൂഡൽഹിയും തെക്കുപടിഞ്ഞാറൻ ഡൽഹിയും ഉൾപ്പെടുന്ന രണ്ട് ജില്ലകളിൽ യാത്രക്കാരെ ബോധവത്കരിക്കുന്നതിനും റോഡ് സുരക്ഷാ നടപടി നടപ്പാക്കുന്നതിനുമുള്ള ഡ്രൈവ് നടത്തി. ന്യൂഡൽഹിയിൽ കെജി മാർഗ്, മാണ്ഡി ഹൗസ് പ്രദേശങ്ങളിലെ 32 യാത്രക്കാർക്ക് ട്രാഫിക് പോലീസ് ചെല്ലാൻ നൽകി. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ പാലം, വസന്ത് കുഞ്ച് മേഖലകളിൽ ഒമ്പത് ചെല്ലാനുകൾ കൂടി പുറപ്പെടുവിച്ചു.

വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ ശക്തമാക്കാനാണ് ഡൽഹി ട്രാഫിക് പോലീസിന്റെ പദ്ധതി. റോഡുകളിൽ അമിതവേഗത പാടില്ലെന്നും എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കണമെന്നും കഴിഞ്ഞയാഴ്ച പൗരന്മാരോട് പോലീസ് ആവശ്യപ്പെട്ടിരുന്നു. ടാറ്റ മോട്ടോഴ്‌സിന്റെ മുൻ ചെയർമാൻ സൈറസ് മിസ്ത്രി സെപ്റ്റംബർ 4 ന് മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലുണ്ടായ വാഹനാപകടത്തിൽ മരിച്ചതിനെ തുടർന്നാണ് കര്‍ശന നടപടി. വാഹനത്തിന്‍റെ പിൻസീറ്റിൽ ഇരുന്ന മിസ്ത്രി സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആദ്യ ഭാര്യ ജീവിച്ചിരിക്കെ വിവാഹമോചനമില്ലാതെ പുനർവിവാഹം: സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ അസം

0
​ഗുവാഹത്തി: അസമിൽ ആദ്യ വിവാഹ ബന്ധം നിയമപരമായി വേർപെടുത്താതെ രണ്ടാം വിവാഹത്തിലേക്ക്...

ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ

0
ഇടുക്കി: ഇടുക്കി അടിമാലി മണ്ണിടിച്ചിൽ ദുരന്തബാധിതർക്ക് നഷ്ടപരിഹാരം അനുവദിച്ച് സർക്കാർ. ദുരന്ത...

കോതമംഗലം എം എ എൻജിനീയറിങ് കോളജിൽ നാളെ മുതൽ സമരം ശക്തമാക്കാൻ വിദ്യാർഥികൾ

0
കോതമംഗലം: കോതമംഗലം മാർ അതനിഷ്യസ് എൻജിനീയറിങ് കോളജിലെ വിദ്യാർഥിയുടെ മരണത്തിൽ സമരം...

ഷഹ്‌സാദ് ഭട്ടി ഭീകര ശൃംഖലയുടെ വേരറുത്ത് അന്വേഷണ ഏജൻസികൾ; വിവിധ സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലായത്...

0
ദില്ലി: രാജ്യത്ത് വൻ ആക്രമണങ്ങൾക്ക് പദ്ധതിയിട്ടിരുന്ന വൻ ക്രിമിനൽ ഭീകര ബന്ധമുള്ള...